---
title: "മാസ്ക്ക് ധരിക്കാത്തതിന് നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു."
english_title: "Actor Jojo George "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10538/actor-jojo-george"
published_at: "2021-11-13T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fdfc8a6de9_joju-wrap.jpg"
keywords: []
---

# മാസ്ക്ക് ധരിക്കാത്തതിന് നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു.

> **Lead Summary:** കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാത്തതിന് നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു.

## Article Content

കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാത്തതിന് നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡി.സി.പിക്കു നൽകിയ പരാതിയെ തുടർന്നാണ് മരട് പൊലീസ് കേസെടുത്തത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കണം. സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജി.എൽ പെറ്റി കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളിൽ ജോജു സ്റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്നു പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10538/actor-jojo-george)