---
title: "മികച്ച യുവജന പ്രവർത്തകൻ അവാർഡ് വിപിൻ ജോസഫിന്."
english_title: "Best Youth Worker Award to Vipin Joseph."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105380/best-youth-worker-award-to-vipin-joseph"
published_at: "2023-03-26T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64204fbdcd263_FSDFDG.jpg"
keywords: []
---

# മികച്ച യുവജന പ്രവർത്തകൻ അവാർഡ് വിപിൻ ജോസഫിന്.

> **Lead Summary:** **കണ്ണൂർ :** തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകർക്ക് വേണ്ടി കെ.സി.വൈ.എം ഏർപ്പെടുത്തിയിരിക്കുന്ന ജോൺസൺ.ജെ.ഓടയ്ക്കൽ മെമ്മോറിയൽ യൂത്ത് എക്സലൻസ് അവാർഡിന് വിപിൻ ജോസഫ് അർഹനായി. സാമൂഹികതലം , സഭാതലം , ജീവകാരുണ്യതലം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. തലശ്ശേരി അതിരൂപത കാര്യലയത്തിൽ നടന്ന അവാർഡ് ദാനം ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ.ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കേളകം സ്വദേശിയായ വിപിൻ ജോസഫ് മാറാട്ടുകുന്നേൽ ജോസഫ് , വത്സമ ദമ്പതികളുടെ മകനാണ്. കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന മീഡിയ കോർഡിനേറ്റർ , മൈനോരിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറി, നെഹ്റു യുവകേന്ദ്ര നിയോജക മണ്ഡലം കോർഡിനേറ്റർ , എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

## Article Content

**കണ്ണൂർ :** തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകർക്ക് വേണ്ടി കെ.സി.വൈ.എം ഏർപ്പെടുത്തിയിരിക്കുന്ന ജോൺസൺ.ജെ.ഓടയ്ക്കൽ മെമ്മോറിയൽ യൂത്ത് എക്സലൻസ് അവാർഡിന് വിപിൻ ജോസഫ് അർഹനായി. സാമൂഹികതലം , സഭാതലം , ജീവകാരുണ്യതലം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. തലശ്ശേരി അതിരൂപത കാര്യലയത്തിൽ നടന്ന അവാർഡ് ദാനം ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ.ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കേളകം സ്വദേശിയായ വിപിൻ ജോസഫ് മാറാട്ടുകുന്നേൽ ജോസഫ് , വത്സമ ദമ്പതികളുടെ മകനാണ്. കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന മീഡിയ കോർഡിനേറ്റർ , മൈനോരിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറി, നെഹ്റു യുവകേന്ദ്ര നിയോജക മണ്ഡലം കോർഡിനേറ്റർ , എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105380/best-youth-worker-award-to-vipin-joseph)