---
title: "എല്‍ഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി"
english_title: "Under the leadership of LDF Pulpally Panchayat Committee, signature collection was conducted "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105385/under-the-leadership-of-ldf-pulpally-panchayat-committee-signature-collection-was-conducted"
published_at: "2023-03-26T19:41:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642052adec72c_fzdvs.jpg"
keywords: []
---

# എല്‍ഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി

> **Lead Summary:** **പുല്‍പ്പള്ളി: **വയനാട് ജില്ലയിലെ രൂക്ഷമായ വന്യ മ്യഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കുന്ന ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സി.പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി സഹദേവന്‍ നിര്‍വഹിച്ചു.

## Article Content

**പുല്‍പ്പള്ളി: **വയനാട് ജില്ലയിലെ രൂക്ഷമായ വന്യ മ്യഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കുന്ന ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സി.പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി സഹദേവന്‍ നിര്‍വഹിച്ചു.

1972 ലെ വനനിയമത്തില്‍ കാലാതീതമായ മാറ്റങ്ങള്‍ വരുത്തുക, വനത്തില്‍ അധികമുള്ള വന്യമൃഗങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, ഉള്‍വനങ്ങളില്‍ നിന്നും ജനവാസ കേന്ദ്രത്തിലേക്കും കൃഷിയിടങ്ങളിലേക്കും വരുന്ന വന്യമൃഗങ്ങളെ പിടികൂടാനുള്ള അധികാരം ഡിഎഫ്ഒ മാര്‍ക്കും ജനപ്രതിനിധികളും അടങ്ങുന്ന കമ്മിറ്റിയ്ക്ക് കൈമാറുക, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന്നുള്ള നഷ്ടപരിഹാരം, പരിക്കേറ്റവര്‍ക്കുള്ള ചികിത്സ സഹായം ,നാശത്തിനുള്ള നഷ്ടപരിഹാര തുക എന്നിവ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105385/under-the-leadership-of-ldf-pulpally-panchayat-committee-signature-collection-was-conducted)