---
title: "മഹാവീരജയന്തിദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം."
english_title: "The Central Animal Welfare Board has directed that slaughterhouses should be closed on April 3, the day of Mahavira Jayanthi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105390/the-central-animal-welfare-board-has-directed-that-slaughterhouses-should-be-closed-on-april-3-the-day-of-mahavira-jayanthi"
published_at: "2023-03-26T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64205ec1c20d5_hjbnm.jpg"
keywords: []
---

# മഹാവീരജയന്തിദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം.

> **Lead Summary:** **തിരുവനന്തപുരം:** മഹാവീരജയന്തിദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം. എന്നാൽ ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതിൽ തീരുമാനമായില്ല. അറവുശാലകൾ പൂട്ടിയിടണമെന്നു ജില്ലാകളക്ടർമാർക്കാണ് കത്ത് ലഭിച്ചത്.

## Article Content

**തിരുവനന്തപുരം:** മഹാവീരജയന്തിദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം. എന്നാൽ ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതിൽ തീരുമാനമായില്ല. അറവുശാലകൾ പൂട്ടിയിടണമെന്നു ജില്ലാകളക്ടർമാർക്കാണ് കത്ത് ലഭിച്ചത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ ആവശ്യത്തോട് സർക്കാർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാൽ ഇത്തരമൊരു അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്നു കളക്ടർമാർ ചോദിക്കുന്നു. ആരാധനാലയങ്ങളിൽ പ്രാദേശികമായ ആഘോഷങ്ങൾ നടക്കുമ്പോൾ സമീപത്തെ അറവുശാലകൾ ഉടമകൾ അടച്ചിടാറുണ്ട്.

അത് ആരുടെയങ്കിലും ആവശ്യപ്രകാരമല്ല, സ്വമേധയാ ആണ്. ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകൾക്ക് അവധി നൽകാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല. അറവുശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമബോർഡിന്റെ കത്ത് കിട്ടിയതായി കളക്ടർമാർ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105390/the-central-animal-welfare-board-has-directed-that-slaughterhouses-should-be-closed-on-april-3-the-day-of-mahavira-jayanthi)