---
title: " ടാങ്കർ ലോറി ഇടിച്ച് രണ്ടു ബൈക്ക് യാത്രികർ കൊല്ലപ്പെട്ടു."
english_title: "Two bikers were killed when a tanker lorry hit them. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105394/two-bikers-were-killed-when-a-tanker-lorry-hit-them"
published_at: "2023-03-26T20:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64206255c4614_zcfvxv.jpg"
keywords: []
---

#  ടാങ്കർ ലോറി ഇടിച്ച് രണ്ടു ബൈക്ക് യാത്രികർ കൊല്ലപ്പെട്ടു.

> **Lead Summary:** **മംഗളൂരു: **പടുബിദ്രിയിൽ ടാങ്കർ ലോറി ഇടിച്ച് രണ്ടു ബൈക്ക് യാത്രികർ കൊല്ലപ്പെട്ടു.പടുബിദ്രി സ്വദേശികളായ കെ.എസ്.സുബ്രഹ്മണ്യൻ, പിറകിൽ സഞ്ചരിച്ച കെ.ഗിരീഷ് എന്നിവരാണ് മരിച്ചത്. ഉടുപ്പിയിൽ നിന്ന് വരികയായിരുന്ന ടാങ്കർ അതേ ദിശയിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് കൗപ് പൊലീസ് പറഞ്ഞു.തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് ടാങ്കറിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

## Article Content

**മംഗളൂരു: **പടുബിദ്രിയിൽ ടാങ്കർ ലോറി ഇടിച്ച് രണ്ടു ബൈക്ക് യാത്രികർ കൊല്ലപ്പെട്ടു.പടുബിദ്രി സ്വദേശികളായ കെ.എസ്.സുബ്രഹ്മണ്യൻ, പിറകിൽ സഞ്ചരിച്ച കെ.ഗിരീഷ് എന്നിവരാണ് മരിച്ചത്. ഉടുപ്പിയിൽ നിന്ന് വരികയായിരുന്ന ടാങ്കർ അതേ ദിശയിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് കൗപ് പൊലീസ് പറഞ്ഞു.തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് ടാങ്കറിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105394/two-bikers-were-killed-when-a-tanker-lorry-hit-them)