---
title: "പെൺകുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ പിടിയിലായി. "
english_title: "A middle-aged man was arrested for raping the girl. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105419/a-middle-aged-man-was-arrested-for-raping-the-girl"
published_at: "2023-03-26T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6420779570aed_gvjhbnk.jpg"
keywords: []
---

# പെൺകുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ പിടിയിലായി. 

> **Lead Summary:** പെൺകുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു ആണ് പിടിയിലായത്. ബസ് കാത്തിരുന്ന ബി.ടെക് വിദ്യാർഥിയെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

പെൺകുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു ആണ് പിടിയിലായത്. ബസ് കാത്തിരുന്ന ബി.ടെക് വിദ്യാർഥിയെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ജില്ലയിൽ തുടർച്ചയായി വനിതകൾക്കെതിരെ അതിക്രമം ഉണ്ടാവുകയാണ്. പെൺകുട്ടിയുടെ അടുത്ത് വന്നിരുന്നയാൾ വളരെ മോശമായി സംസാരിക്കുകയായിരുന്നു. ഇയാളോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പെൺകുട്ടിയെ കയറിപ്പിടിച്ചത്. തുടർന്ന് പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ ഇയാളെ തടഞ്ഞ് വെച്ചാണ് പൊലീസിനെ ഏൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105419/a-middle-aged-man-was-arrested-for-raping-the-girl)