---
title: "കത്തിപ്പടർന്ന് പ്രതിഷേധം: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105480/kalpetta"
published_at: "2023-03-27T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642122dd87be2_IMG-20230327-WA0013.jpg"
keywords: []
---

# കത്തിപ്പടർന്ന് പ്രതിഷേധം: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്

> **Lead Summary:** **കൽപ്പറ്റ**: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്. ഇന്നലെ യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഇന്ന് യൂത്ത് ലീഗാണ് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധം അണയുന്നില്ല. നാളെ ഐ.എൻ.ടി.യു.സി.നേതൃത്വത്തിൽ തൊഴിലാളികളുടെ ടെലഫോൺ എക്സ്ചേഞ്ച് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചും എം പി സ്ഥാനം നഷ്ടമായ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വയനാട് കൽപ്പറ്റയിൽ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ വന്‍ യുവജന പങ്കാളിത്തം.

## Article Content

**കൽപ്പറ്റ**: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്. ഇന്നലെ യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഇന്ന് യൂത്ത് ലീഗാണ് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധം അണയുന്നില്ല. നാളെ ഐ.എൻ.ടി.യു.സി.നേതൃത്വത്തിൽ തൊഴിലാളികളുടെ ടെലഫോൺ എക്സ്ചേഞ്ച് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചും എം പി സ്ഥാനം നഷ്ടമായ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വയനാട് കൽപ്പറ്റയിൽ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ വന്‍ യുവജന പങ്കാളിത്തം.

സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ നയിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു യുവജനങ്ങള്‍ തീപ്പന്തങ്ങളുമായി അണിനിരന്നു. കേന്ദ്ര ഭരണത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ മാർച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തു നിന്ന് രാത്രി എട്ടരയോടെ ആരംഭിച്ച് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.വിദ്യാ ബാലകൃഷ്ണൻ, കെ.എം. അഭിജിത്ത്, റിയാസ് മുക്കോളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105480/kalpetta)