---
title: "732.15 അടി നീളത്തില്‍ ബ്രൗണി കേക്ക്; ഗിന്നസ് റിക്കോർഡുമായി കണ്ണൂർ തലശ്ശേരിയിലെ മമ്പള്ളി കുടുംബം"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105498/thalassery"
published_at: "2023-03-27T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64213174aa5e1_Screenshot_20230327-112951_WhatsApp.jpg"
keywords: []
---

# 732.15 അടി നീളത്തില്‍ ബ്രൗണി കേക്ക്; ഗിന്നസ് റിക്കോർഡുമായി കണ്ണൂർ തലശ്ശേരിയിലെ മമ്പള്ളി കുടുംബം

> **Lead Summary:** കണ്ണൂരിൽനിന്നുള്ള സഹോദരങ്ങൾ കേക്ക് നിർമിച്ച് ഒരുദിവസംകൊണ്ട് സ്വന്തമാക്കിയത് ഗിന്നസടക്കം അഞ്ച് റെക്കോഡുകൾ. ഗിന്നസ് ലോക റെക്കോഡ്, രണ്ട് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, രണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് എന്നിവയാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി മമ്പള്ളി കുടുംബാംഗങ്ങളും സഹോദരന്മാരുടെ മക്കളുമായ എം.പി.രമേഷ്, എം.കെ.രഞ്ജിത്ത് എന്നിവരാണ് ചരിത്രനേട്ടം കൈവരിച്ചത്. ലോകത്തിലെ നീളം കൂടിയ കവേർഡ് ബ്രൗണിക്കാണ് ഗിന്നസ് റെക്കോഡ് ലഭിച്ചത്.

## Article Content

കണ്ണൂരിൽനിന്നുള്ള സഹോദരങ്ങൾ കേക്ക് നിർമിച്ച് ഒരുദിവസംകൊണ്ട് സ്വന്തമാക്കിയത് ഗിന്നസടക്കം അഞ്ച് റെക്കോഡുകൾ. ഗിന്നസ് ലോക റെക്കോഡ്, രണ്ട് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, രണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് എന്നിവയാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി മമ്പള്ളി കുടുംബാംഗങ്ങളും സഹോദരന്മാരുടെ മക്കളുമായ എം.പി.രമേഷ്, എം.കെ.രഞ്ജിത്ത് എന്നിവരാണ് ചരിത്രനേട്ടം കൈവരിച്ചത്. ലോകത്തിലെ നീളം കൂടിയ കവേർഡ് ബ്രൗണിക്കാണ് ഗിന്നസ് റെക്കോഡ് ലഭിച്ചത്.

732.15 അടി നീളവും 2800 കിലോഗ്രാം തൂക്കവുമുള്ള കവേർഡ് ബ്രൗണിയാണ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ തീർത്ത പന്തലിൽ ഒരുക്കിയത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയിൽനിന്ന്‌ കൊച്ചിൻ ബേക്കറി ഡയറക്ടർ എം.പി.രമേഷും ബ്രൗണീസ് ബേക്കറി ഡയറക്ടർ എം.കെ.രഞ്ജിത്തും ഗിന്നസ് റെക്കോഡ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വിധിനിർണയത്തിന് ഗിന്നസിനെ പ്രതിനിധാനം ചെയ്ത് എത്തിയ ഋഷിനാഥ്, ഷെഫ് കാർത്തിക് തുടങ്ങിയവരും പങ്കെടുത്തു. റെക്കോഡിന്റെ വിവരങ്ങൾ ഗിന്നസ് അധികൃതർ ഉടൻ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയ ബ്രൗണിയുടെ പ്രദർശന ഉദ്ഘാടനം മേയർ ടി.ഒ.മോഹനൻ നിർവഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷനായി. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ്, ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പി.എം.ശങ്കരൻ, ശരത് വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105498/thalassery)