---
title: "ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: 3 പ്രതികള്‍ കുറ്റക്കാര്‍, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല"
english_title: "Oommenchandi case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105557/oommenchandi-case"
published_at: "2023-03-27T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64215d7555c33_Screenshot_20230327_143808_WhatsApp.jpg"
keywords: []
---

# ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: 3 പ്രതികള്‍ കുറ്റക്കാര്‍, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല

> **Lead Summary:** കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി. ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസിൽ കണ്ണൂർ സബ് കോടതി വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ വച്ച് കാറിന് നേരെയുണ്ടായ കല്ലേറിൽ ഉമ്മൻചാണ്ടിയ്ക്ക് പരിക്കേറ്റിരുന്നു.

## Article Content

കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി. ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസിൽ കണ്ണൂർ സബ് കോടതി വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ വച്ച് കാറിന് നേരെയുണ്ടായ കല്ലേറിൽ ഉമ്മൻചാണ്ടിയ്ക്ക് പരിക്കേറ്റിരുന്നു.

കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുൻ എം.എൽ.എമാരായ സി. കൃഷ്ണൻ, കെ.കെ. നാരായണൻ അടക്കം 110 പേരെ കോടതി വെറുതെവിട്ടു. സംഭവത്തിൽ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിക്കൽ നിയമപ്രകാരമാണ് മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105557/oommenchandi-case)