---
title: "കോൺഗ്രസ് ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "Kamnur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105558/kamnur"
published_at: "2023-03-27T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64215d6572500_Screenshot_20230327-143827_WhatsApp.jpg"
keywords: []
---

# കോൺഗ്രസ് ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** **കണ്ണൂർ**: കോൺഗ്രസ് ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത്ത് കണ്ണൻ തലക്ക് ലാത്തിയടിയേറ്റു. തല പൊട്ടിയ രോഹിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി രാജേഷ് കയനിക്കും പരിക്കേറ്റു. സംഘർഷത്തിൽ കെ എ പി പോലീസുകാരായ അനേഘ്, ഷമിൽ എന്നിവർക്കും പരുക്കുണ്ട്.

## Article Content

**കണ്ണൂർ**: കോൺഗ്രസ് ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത്ത് കണ്ണൻ തലക്ക് ലാത്തിയടിയേറ്റു. തല പൊട്ടിയ രോഹിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി രാജേഷ് കയനിക്കും പരിക്കേറ്റു. സംഘർഷത്തിൽ കെ എ പി പോലീസുകാരായ അനേഘ്, ഷമിൽ എന്നിവർക്കും പരുക്കുണ്ട്.

കോർപറേഷൻ കൗൺസിലർ പി കെ രാഗേഷ് ഉൾപ്പെടെ നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടനെയാണ് പ്രവർത്തകർ റോഡിൽ ടയറിന് തീയിടുകയും ഹെഡ് പോസ്റ്റാഫീസിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയുമായിരുന്നു. സ്ത്രീകളെ ഉൾപ്പെടെ പോലീസ് തള്ളി മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് സജീവ് ജോസഫ് എം എൽ എ, മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൻമാർ പോലീസുമായി തർക്കിക്കുന്നുണ്ടായിരുന്നു. ഹെഡ് പോസ്റ്റാഫീസിനു മുൻ വശം ചട്ടികച്ചവടം നടത്തുകയായിരുന്ന വടകരയിലെ കമലയുടെ പതി നഞ്ചോളം ചട്ടികളും തകർന്നു. പ്രവർത്തകരാണ് ചട്ടി നശിപ്പിച്ചതെന്ന് കമല പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തെ കൂച്ചുവിലങ്ങിട്ട് നിർത്താനും ജുഡീഷ്യറിയെ വരുതിയിലാക്കാനുമാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ആർ എസ് എസ് ഭരണകൂട ഭീകരതയെ പ്രതിരോധിക്കാനും ചെറുത്തു തോൽപ്പിക്കാനും ജനകീയ മുന്നേറ്റം അനിവാര്യമായ സമയമാണിത്. ജില്ലാ പ്രസിഡണ്ട് മാർട്ടിൻ ജോർജ് അധ്യക്ഷനായി. സോണി സെബാസ്റ്റ്യൻ,പിടി മാത്യു, ചന്ദ്രൻ തില്ലങ്കേരി, റഷീദ് കവ്വായി ,കെ സി മുഹമ്മദ് ഫൈസൽ : കെ പ്രമോദ്,രജനി രാമാനന്ദ്, സുദീപ് ജെയിംസ്, ടി ജയകൃഷ്ണൻ, സി വി സന്തോഷ്, രജിത് നാറാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105558/kamnur)