---
title: "ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത് മന്ത്രി"
english_title: "The Public Works Minister said that a comprehensive plan will be brought for water tourism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1056/the-public-works-minister-said-that-a-comprehensive-plan-will-be-brought-for-water-tourism"
published_at: "2021-10-04T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a9e1103a0d_images (44).jpeg"
keywords: []
---

# ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത് മന്ത്രി

> **Lead Summary:** ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലില്‍ സംസ്ഥാന സര്‍ക്കാര്‍ ഡി. ടി. പി. സി. മുഖേന 85.94 ലക്ഷം രൂപ ചെലവഴിച്ചുനിര്‍മിച്ച സിവേജ് ബാര്‍ജിന്റെ ഉദ്ഘാടനം കുമരകം കവണാറ്റില്‍ കരയില്‍ ഓണ്‍‍‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലില്‍ സംസ്ഥാന സര്‍ക്കാര്‍ ഡി. ടി. പി. സി. മുഖേന 85.94 ലക്ഷം രൂപ ചെലവഴിച്ചുനിര്‍മിച്ച സിവേജ് ബാര്‍ജിന്റെ ഉദ്ഘാടനം കുമരകം കവണാറ്റില്‍ കരയില്‍ ഓണ്‍‍‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായല്‍ ശുചീകരണപദ്ധതിക്ക് ഒരുകോടി രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ബാര്‍ ജിന്റെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എം. പി, കളക്ടര്‍ ഡോ. പി. കെ. ജയശ്രീ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സാബു, സബിത പ്രേംജി, ജില്ലാ പഞ്ചായത്തംഗം കെ. വി. ബിന്ദു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, സ്ഥിരംസമിതി അധ്യക്ഷ ആര്‍ഷ ബൈജു, ഡി. ടി. പി. സി. സെക്രട്ടറി ഡോ. ബിന്ദു നായര്‍, കെ. കേശവന്‍, ഷനോജ് കുമാര്‍, എം. എം. വിജീഷ്, ബാബു ഉഷസ്, സഞ്ജയ് വര്‍മ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1056/the-public-works-minister-said-that-a-comprehensive-plan-will-be-brought-for-water-tourism)