---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു."
english_title: "A motorcyclist died in a collision between a car and a bike. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105625/a-motorcyclist-died-in-a-collision-between-a-car-and-a-bike"
published_at: "2023-03-27T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421c30085a1c_cccident_kottayam.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

> **Lead Summary:** **കോട്ടയം: **കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോട്ടയം നട്ടാശേരി അനന്ദു വേണു ആണ് മരിച്ചത്. ദേശീയപാതയില്‍ കോട്ടയം കാഞ്ഞിരപ്പള്ളി എ.കെ.സി.ജെ.എം. സ്‌കൂളിനു സമീപം വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗത്തില്‍ എതിര്‍ദിശയിലൂടെ കടന്നുവന്ന കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അനന്ദുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

## Article Content

**കോട്ടയം: **കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോട്ടയം നട്ടാശേരി അനന്ദു വേണു ആണ് മരിച്ചത്. ദേശീയപാതയില്‍ കോട്ടയം കാഞ്ഞിരപ്പള്ളി എ.കെ.സി.ജെ.എം. സ്‌കൂളിനു സമീപം വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗത്തില്‍ എതിര്‍ദിശയിലൂടെ കടന്നുവന്ന കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അനന്ദുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

#bikeaccident 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105625/a-motorcyclist-died-in-a-collision-between-a-car-and-a-bike)