---
title: "കാസർകോട് കിണറിൽ കണ്ടത് മട്ടന്നൂർ സ്വദേശിയായ അധ്യാപകന്റെ  മൃതദേഹം "
english_title: "The dead body of a teacher from Mattannur was found in Kasarkot well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105639/the-dead-body-of-a-teacher-from-mattannur-was-found-in-kasarkot-well"
published_at: "2023-03-27T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421d1ab0ab39_ubijk.jpg"
keywords: []
---

# കാസർകോട് കിണറിൽ കണ്ടത് മട്ടന്നൂർ സ്വദേശിയായ അധ്യാപകന്റെ  മൃതദേഹം 

> **Lead Summary:** **കാസർകോട്:** നഗരത്തിൽ അശ്വിനി നഗറിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെ കണ്ട മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി. പ്രദീപ് കുമാര്‍ ആണ് മരിച്ചത്. കെ.പി.എസ്.ടി.എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22ന് രാവിലെ 11 മുതല്‍ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ പ്രദീപനാണ് മരിച്ചതെന്ന് വ്യക്തമായത്. ഭാര്യ: രമ്യ കരിവെള്ളൂര്‍ (അധ്യാപിക). മകള്‍: ദേവനന്ദ (വിദ്യാർഥിനി). പരേതനായ അമ്പു നായര്‍-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സന്തോഷ്, ഷീല, ശാന്ത.

## Article Content

**കാസർകോട്:** നഗരത്തിൽ അശ്വിനി നഗറിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെ കണ്ട മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി. പ്രദീപ് കുമാര്‍ ആണ് മരിച്ചത്. കെ.പി.എസ്.ടി.എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22ന് രാവിലെ 11 മുതല്‍ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ പ്രദീപനാണ് മരിച്ചതെന്ന് വ്യക്തമായത്. ഭാര്യ: രമ്യ കരിവെള്ളൂര്‍ (അധ്യാപിക). മകള്‍: ദേവനന്ദ (വിദ്യാർഥിനി). പരേതനായ അമ്പു നായര്‍-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സന്തോഷ്, ഷീല, ശാന്ത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105639/the-dead-body-of-a-teacher-from-mattannur-was-found-in-kasarkot-well)