---
title: "വീട്ടിൽ സൂക്ഷിച്ച ലഹരി മരുന്നുകളുമായി രണ്ട് പേർ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105674/arrested"
published_at: "2023-03-28T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64226cd86126d_IMG-20230328-WA0020.jpg"
keywords: []
---

# വീട്ടിൽ സൂക്ഷിച്ച ലഹരി മരുന്നുകളുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: കോപ്പാലത്ത് വീട്ടിൽ സൂക്ഷിച്ച ലഹരി മരുന്നുകളുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം നടത്തിയ റെയിഡിൽ മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എം.ഡി.എം.എ യുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോപ്പാലം സ്വദേശികളായ മിഥുൻ, റംഷാദ് എന്നിവരാണ് പിടിയിലായത്. സംഘത്തിൽ ഒരു യുവതിയുമുണ്ടെന്നാണ് സൂചന. വീട്ടിൽ നിന്ന് ഇവർ ഉപയോഗിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

**കണ്ണൂർ**: കോപ്പാലത്ത് വീട്ടിൽ സൂക്ഷിച്ച ലഹരി മരുന്നുകളുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം നടത്തിയ റെയിഡിൽ മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എം.ഡി.എം.എ യുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോപ്പാലം സ്വദേശികളായ മിഥുൻ, റംഷാദ് എന്നിവരാണ് പിടിയിലായത്. സംഘത്തിൽ ഒരു യുവതിയുമുണ്ടെന്നാണ് സൂചന. വീട്ടിൽ നിന്ന് ഇവർ ഉപയോഗിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105674/arrested)