---
title: "കരിക്കകത്തമ്മ പുരസ്‌കാരം ഗൗരി ലക്ഷ്മിബായിക്ക്"
english_title: "Karikathamma award to Gauri Lakshmibai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105684/karikathamma-award-to-gauri-lakshmibai"
published_at: "2023-03-28T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642271fa0f53c_IMG-20230328-WA0021.jpg"
keywords: []
---

# കരിക്കകത്തമ്മ പുരസ്‌കാരം ഗൗരി ലക്ഷ്മിബായിക്ക്

> **Lead Summary:** **തിരുവനന്തപുരം** : കരിക്കകം ഉത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമർപ്പണവും നടത്തി. കരിക്കകത്തമ്മ പുരസ്‌കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി. ക്ഷേത്രങ്ങൾ ഒരുനാടിന്റെ സംസ്കാരത്തിന്റെയും സൗഹാർദത്തിന്റെയും ഈറ്റില്ലമാണെന്നും ജനതയെ ഒന്നാകെ ക്ഷേത്രങ്ങൾ ചേർത്തുനിർത്തുന്നതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.

## Article Content

**തിരുവനന്തപുരം** : കരിക്കകം ഉത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമർപ്പണവും നടത്തി. കരിക്കകത്തമ്മ പുരസ്‌കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി. ക്ഷേത്രങ്ങൾ ഒരുനാടിന്റെ സംസ്കാരത്തിന്റെയും സൗഹാർദത്തിന്റെയും ഈറ്റില്ലമാണെന്നും ജനതയെ ഒന്നാകെ ക്ഷേത്രങ്ങൾ ചേർത്തുനിർത്തുന്നതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.

കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മണിയൻപിള്ള രാജു നിർവഹിച്ചു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻനായർ, സെക്രട്ടറി എം.ഭാർഗവൻനായർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105684/karikathamma-award-to-gauri-lakshmibai)