---
title: "ഷാള്‍ രണ്ടുതവണ ചുറ്റി ശ്വാസം മുട്ടിച്ചു , ആത്മഹത്യയാണെന്നു വരുത്താന്‍ ബ്ലേഡ് ഉപയോഗിച്ച്‌ കൈ തണ്ട മുറിച്ചു - കട്ടപ്പനയിലേത് കൊടും ക്രൂരത"
english_title: "Kattappana murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105693/kattappana-murder-case"
published_at: "2023-03-28T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64227d424db59_images_(5).jpeg"
keywords: []
---

# ഷാള്‍ രണ്ടുതവണ ചുറ്റി ശ്വാസം മുട്ടിച്ചു , ആത്മഹത്യയാണെന്നു വരുത്താന്‍ ബ്ലേഡ് ഉപയോഗിച്ച്‌ കൈ തണ്ട മുറിച്ചു - കട്ടപ്പനയിലേത് കൊടും ക്രൂരത

> **Lead Summary:** കട്ടപ്പനയിൽ അദ്ധ്യാപികയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അനുമോളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്താനുള്ള തയ്യാറെടുപ്പുകള്‍ ബിജേഷ് നടത്തി. ഇതിനിടെ സ്വയം ജീവനൊടുക്കാനുള്ള രണ്ട് ശ്രമങ്ങളും ഉപേക്ഷിച്ചു. തുടര്‍ന്നായിരുന്നു ഭാര്യ നാടുവിട്ടുപോയെന്ന് വിശ്വസിപ്പിക്കാനുള്ള തിരക്കഥ മെനയാന്‍ നീക്കം നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതിയുടെ പല വെളിപ്പെടുത്തലുകളും അന്വേഷണ സംഘത്തെ ഞെട്ടിച്ചു.

## Article Content

കട്ടപ്പനയിൽ അദ്ധ്യാപികയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അനുമോളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്താനുള്ള തയ്യാറെടുപ്പുകള്‍ ബിജേഷ് നടത്തി. ഇതിനിടെ സ്വയം ജീവനൊടുക്കാനുള്ള രണ്ട് ശ്രമങ്ങളും ഉപേക്ഷിച്ചു. തുടര്‍ന്നായിരുന്നു ഭാര്യ നാടുവിട്ടുപോയെന്ന് വിശ്വസിപ്പിക്കാനുള്ള തിരക്കഥ മെനയാന്‍ നീക്കം നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതിയുടെ പല വെളിപ്പെടുത്തലുകളും അന്വേഷണ സംഘത്തെ ഞെട്ടിച്ചു.

എഫ്സി കോണ്‍വന്റിന്റെ കീഴിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപികയായ വത്സമ്മ(അനുമോള്‍–-27) സ്കൂള്‍ വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ക്ക് ശേഷം 17ന് രാത്രി എട്ടോടെയാണ് മകള്‍ അല്‍നമരിയയ്ക്കൊപ്പം വീട്ടിലെത്തിയത്. വനിതാസെല്ലില്‍ പരാതി നല്‍കിയതിനെച്ചൊല്ലി വീട്ടില്‍ വാക്കുതര്‍ക്കമുണ്ടായി. മകള്‍ ഉറങ്ങാന്‍ കാത്തുനിന്ന പ്രതി 9.30 ഓടെ, കസേരയിലിരുന്ന് എഴുതുകയായിരുന്ന വത്സമ്മയുടെ കഴുത്തില്‍ കൈയില്‍ കരുതിയിരുന്ന ഷാള്‍ രണ്ടുതവണ ചുറ്റി ശ്വാസം മുട്ടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ വത്സമ്മ പിന്നിലേക്ക് മറിഞ്ഞ് തലയിടിച്ച്‌ വീണു. ഷാള്‍ ഉപയോഗിച്ചുതന്നെ തറയിലൂടെ വലിച്ചിഴച്ച്‌ അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. വീണ്ടും പലതവണ ഷാള്‍ കഴുത്തില്‍ മുറുക്കി. ശ്വാസം കിട്ടാതെ പിടഞ്ഞ യുവതിക്ക് വെള്ളവും കൊടുത്തു. വൈകാതെ മരിച്ചെന്നു ഉറപ്പാക്കി മൃതദേഹം കട്ടിലില്‍ കിടത്തി. ഇതിനുശേഷമാണ് ആത്മഹത്യയാണെന്നു വരുത്താന്‍ ബ്ലേഡ് ഉപയോഗിച്ച്‌ യുവതിയുടെ ഇടത് കൈത്തണ്ട മുറിച്ചത്. തുടര്‍ന്ന് പ്രതിയും കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങി. വത്സമ്മയെ കൊല്ലാന്‍ ഉപയോഗിച്ച അതേ ഷാള്‍ മുറിയിലെ ജനാലയില്‍ കെട്ടി ബിജേഷ് 

ജീവനൊടുക്കാനുള്ള ശ്രമവും ഉപേക്ഷിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്യുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് മകള്‍ക്കൊപ്പം മറ്റൊരുമുറിയില്‍ ഉറങ്ങി.

രാവിലെ ബിജേഷിന്റെ വസ്ത്രങ്ങളും ഷാളും ഉപയോഗിച്ച്‌ മുറിയും വൃത്തിയാക്കിയ ശേഷം കത്തിച്ചുകളഞ്ഞു. തുടര്‍ന്ന് മൃതദേഹം പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നാലെ മാതാപിതാക്കളെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച്‌ വത്സമ്മ രാവിലെ വീട്ടില്‍ നിന്നുപോയതായി പറഞ്ഞു. വിവരമറിഞ്ഞ് ബീജേഷിന്റെ മാതാപിതാക്കള്‍ സ്ഥലത്തെത്തി മകള്‍ അല്‍നമരിയയെ കല്‍ത്തൊട്ടിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി.തുടര്‍ന്നുള്ള ദിവസങ്ങളിലാണ് വത്സമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച്‌ നാടുവിട്ടതായി വരുത്തിതീര്‍ത്തത്. 19ന് രാവിലെ യുവതിയുടെ മൊബൈല്‍ മറ്റൊരാള്‍ക്ക് വിറ്റു. പേഴുംകണ്ടത്തെ വീട്ടിലെത്തിയ വത്സമ്മയുടെ മാതാപിതാക്കള്‍ മൃതദേഹം ഒളിപ്പിച്ചിരുന്ന മുറിയില്‍ കയറിയപ്പോള്‍ കുടുംബചിത്രം എടുത്തുനല്‍കി തന്ത്രത്തില്‍ പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് യുവതിയെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.

21ന് രാവിലെ കാഞ്ചിയാറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണങ്ങള്‍ പണയപ്പെടുത്തി കിട്ടിയ 11,000 രൂപയുമായി കട്ടപ്പനയിലെത്തി 10.30 ഓടെ സ്വകാര്യ ബസില്‍ കുമളിയിലും അവിടെ നിന്ന് കമ്ബത്തേയ്ക്ക് കടക്കുകയായിരുന്നു. കാഞ്ചിയാറില്‍ വത്സമ്മയുടെ സിം കാര്‍ഡും കുമളിയില്‍ ബിജേഷിന്റെ ഫോണും ഉപേക്ഷിച്ചു. തൃച്ചി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അഞ്ച് ദിവസത്തോളം ചുറ്റിക്കറങ്ങി. മദ്യപിച്ച്‌ പണം മുഴുവന്‍ തീര്‍ന്നതോടെയാണ് ആരെയെങ്കിലും ബന്ധപ്പെട്ട് പണം സംഘടിപ്പിക്കാമെന്ന ഉദ്ദേശത്തോടെ ഞായര്‍ പുലര്‍ച്ചെ അഞ്ചോടെ കുമളിയിലെത്തിയതും പൊലീസ് വലയിലാകുന്നതും. വത്സമ്മയുടെ മൃതദേഹം കണ്ടെത്തിയ 21ന് വൈകിട്ടോടെ അമ്മ ഫിലോമിനയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. ''നിങ്ങള്‍ വീടിനുള്ളില്‍ മുഴുവന്‍ തിരഞ്ഞിരുന്നോ? കട്ടിലിനടിയില്‍ നോക്കിയിരുന്നോ?'' തുടങ്ങിയ ചോദ്യങ്ങളാണ് വിളിച്ചയാള്‍ ചോദിച്ചത്. പെട്ടെന്നുതന്നെ കോള്‍ കട്ടായി. തുടര്‍ന്നാണ് ഇവര്‍ പേഴുംകണ്ടത്തെ വീട്ടിലെത്തി നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105693/kattappana-murder-case)