---
title: "വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ആരോഗ്യമന്ത്രി വാക്കു പാലിച്ചില്ല "
english_title: "Health minister doesn't care"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105716/health-minister-doesnt-care"
published_at: "2023-03-28T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64228b0075481_Screenshot_2023-03-28-12-06-25-64_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ആരോഗ്യമന്ത്രി വാക്കു പാലിച്ചില്ല 

> **Lead Summary:** **കോഴിക്കോട്**: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന. ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ വീണ്ടും സമരം ആരംഭിക്കാൻ ഹര്‍ഷിനയുടെ തീരുമാനം.

## Article Content

**കോഴിക്കോട്**: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന. ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ വീണ്ടും സമരം ആരംഭിക്കാൻ ഹര്‍ഷിനയുടെ തീരുമാനം.

കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നീതി തേടി ഹര്‍ഷിന ഇതിനു മുൻപും സമരം നടത്തിയിരുന്നു. ഇത് ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നല്‍കിയാണ് അന്ന് സമരം അവസാനിപ്പിച്ചത്.

കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തുടർച്ചയുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105716/health-minister-doesnt-care)