---
title: "ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105725/delhi"
published_at: "2023-03-28T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642296c752240_images_(14).jpeg"
keywords: []
---

# ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു

> **Lead Summary:** **ദില്ലി**: ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ദില്ലിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് സംഭവം. ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാൽ കുട്ടി വാതിലിനും ചുമരിനും ഉള്ളിൽ പെട്ട് മരിക്കുകയായിരുന്നു. വികാസ്പുരിയിൽ ഫ്ലാറ്റിലെ അലക്കുജോലിക്കാരിയാണ് മരണപ്പെട്ട ആൺകുട്ടിയുടെ മാതാവ്. മാതാവിനെ കാണാൻ ഫ്ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു.

## Article Content

**ദില്ലി**: ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ദില്ലിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് സംഭവം. ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാൽ കുട്ടി വാതിലിനും ചുമരിനും ഉള്ളിൽ പെട്ട് മരിക്കുകയായിരുന്നു. വികാസ്പുരിയിൽ ഫ്ലാറ്റിലെ അലക്കുജോലിക്കാരിയാണ് മരണപ്പെട്ട ആൺകുട്ടിയുടെ മാതാവ്. മാതാവിനെ കാണാൻ ഫ്ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു.

രാജസ്ഥാനിലെ ആൽവാർ സ്വദേശികളാണ് ഇവർ. കഴിഞ്ഞ 25 വർഷമായി ദില്ലിയാണ് താമസിച്ചുവരുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കുട്ടി. 11 വയസ്സുള്ള ഒരു പെൺകുട്ടി കൂടി ദമ്പതികൾക്കുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105725/delhi)