---
title: "പുതിയ വേഷത്തിൽ ജീത്തു ജോസഫ് - പേരിടാത്ത ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്"
english_title: "Jeethu joseph new movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105744/jeethu-joseph-new-movie"
published_at: "2023-03-28T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422a36054ff2_images_(8).jpeg"
keywords: []
---

# പുതിയ വേഷത്തിൽ ജീത്തു ജോസഫ് - പേരിടാത്ത ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

> **Lead Summary:** ആസിഫ് അലിയുമൊത്ത് പുതിയ ചിത്രം. പേരിടാത്ത പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 

## Article Content

ആസിഫ് അലിയുമൊത്ത് പുതിയ ചിത്രം. പേരിടാത്ത പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 

നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തുവാണ്. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ അമല പോളും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്. 

ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകർ ആണ് നിർവഹിക്കുന്നത്. സംഭാഷണം - ആദം അയൂബ്, എഡിറ്റിംഗ് - ദീപു ജോസഫ്, വസ്ത്രാലങ്കാരം - ലിന്റ ജീത്തു, വരികൾ - വിനായക് ശശികുമാർ, ചമയം - റോണക്സ് സേവ്യർ, ആക്ഷൻ - രാംകുമാർ പെരിയസാമി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105744/jeethu-joseph-new-movie)