---
title: "പയ്യന്നൂർ പഞ്ചമി ജൂവലറിയിലെ മോഷണം: പ്രതി പിടിയിൽ"
english_title: "Payyanuur panchami jwellery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105763/payyanuur-panchami-jwellery"
published_at: "2023-03-28T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422ba5f8da37_Picsart_23-03-28_15-28-29-256.jpg"
keywords: []
---

# പയ്യന്നൂർ പഞ്ചമി ജൂവലറിയിലെ മോഷണം: പ്രതി പിടിയിൽ

> **Lead Summary:**  പയ്യന്നൂർ നഗരത്തിലെ പഞ്ചമി ജൂവലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ ജഗദുൽ സാദിഖിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത് ആറിനാണ് പയ്യന്നൂർ സെൻട്രൽ ബസാറിലെ പഞ്ചമി ജൂവലറിയിൽ കവർച്ച നടന്നത്.

## Article Content

 പയ്യന്നൂർ നഗരത്തിലെ പഞ്ചമി ജൂവലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ ജഗദുൽ സാദിഖിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത് ആറിനാണ് പയ്യന്നൂർ സെൻട്രൽ ബസാറിലെ പഞ്ചമി ജൂവലറിയിൽ കവർച്ച നടന്നത്.

ഒന്നരലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ കടയിൽനിന്ന്‌ നഷ്ടപ്പെട്ടു. ഷട്ടറിന്റെ പൂട്ട് തകർത്താണ് അകത്തുകയറിയത്. 

മുൻവശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറയ്ക്കും ലൈറ്റിനും മോഷ്ടാവ് പച്ച സ്പ്രേ പെയിന്റടിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെയും വിരലടയാളത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാരനാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജഗദുൽ സാദിഖിനെ തഞ്ചാവൂരിൽനിന്ന്‌ പിടികൂടിയത്.

ഇയാളുടെ പേരിൽ തമിഴ്‌നാട്ടിലും നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തിവന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105763/payyanuur-panchami-jwellery)