---
title: "ഖാദി തൊഴിലാളികൾ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് ടി ഐ മധുസൂദനൻ "
english_title: "Khadi workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105766/khadi-workers"
published_at: "2023-03-28T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422bb863cb7b_IMG-20230328-WA0085.jpg"
keywords: []
---

# ഖാദി തൊഴിലാളികൾ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് ടി ഐ മധുസൂദനൻ 

> **Lead Summary:**  ഖാദി തൊഴിലാളികൾ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് ടി ഐ മധുസൂദനൻ എം എൽ എ. കേന്ദ്ര ഖാദി കമ്മീഷൻ്റെ കടുത്ത അവഗണനയാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

 ഖാദി തൊഴിലാളികൾ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് ടി ഐ മധുസൂദനൻ എം എൽ എ. കേന്ദ്ര ഖാദി കമ്മീഷൻ്റെ കടുത്ത അവഗണനയാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂർ ഖാദി കേന്ദ്രത്തിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിഐടിയു, ഐഎൻടിയുസി തൊഴിലാളികളെ സന്ദർശിക്കുകയായിരുന്നു എം എൽ എ ന്യായമായ കൂലി പോലും കിട്ടാതെയാണ് ഖാദി തൊഴിലാളികൾ മാസങ്ങളായി തൊഴിലെടുക്കുന്നത്.

തൊഴിലാളികൾ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. കേന്ദ്ര ഖാദി കമ്മീഷൻ്റെ കടുത്ത അവഗണനയാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയത്. പ്രശ്നത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ചർച്ച വിളിച്ചിട്ടുണ്ട്.

വിഷുവിനു മുൻപെങ്കിലും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം.

ടി ഐ മധുസൂദനൻ എം എൽ എ പറഞ്ഞു. പയ്യന്നൂർ ഖാദി കേന്ദ്രത്തിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിഐടിയു തൊഴിലാളികളുടെ സമരപ്പന്തലും ഐഎൻടിയുസി തൊഴിലാളികളുടെ എംഎൽഎ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105766/khadi-workers)