---
title: "ലയൺസ്‌ ക്ലബ് സിഗ്നോറ കുടുംബസംഗമവും ഡിസ്ട്രിക്ട് ഗവർണ്ണർനേഴ്‌സ് വിസിറ്റും നടത്തി"
english_title: "Lion's club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105769/lions-club"
published_at: "2023-03-28T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422bddd3bbe3_IMG-20230328-WA0086.jpg"
keywords: []
---

# ലയൺസ്‌ ക്ലബ് സിഗ്നോറ കുടുംബസംഗമവും ഡിസ്ട്രിക്ട് ഗവർണ്ണർനേഴ്‌സ് വിസിറ്റും നടത്തി

> **Lead Summary:**  ലയൺസ്‌ ക്ലബ് സിഗ്നോറ കുടുംബസംഗമവും ഡിസ്ട്രിക്ട് ഗവർണ്ണർനേഴ്‌സ് വിസിറ്റും നടത്തി.പയ്യന്നൂർ ഓപിയം ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ലയൺസ്‌ ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ഡോ. സുധിർ മുഖ്യാതിഥി ആയി.

## Article Content

 ലയൺസ്‌ ക്ലബ് സിഗ്നോറ കുടുംബസംഗമവും ഡിസ്ട്രിക്ട് ഗവർണ്ണർനേഴ്‌സ് വിസിറ്റും നടത്തി.പയ്യന്നൂർ ഓപിയം ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ലയൺസ്‌ ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ഡോ. സുധിർ മുഖ്യാതിഥി ആയി.

ഗോവെർനോർസ് വിസിറ്റ് അനുബന്ധിച്ചു പിലാത്തറയുള്ള നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി.

കാൻസർ രോഗിക്കുള്ള ധനസഹായം, ഡയബേറ്റിക് രോഗിക്കുള്ള ധനസഹായം, പിലാത്തറ മേരിഭവൻ കോൺവെന്റിനുള്ള ഒരു വർഷത്തേക്കുള്ള ഉച്ചഭക്ഷണ ധനസഹായവും ഡോ. സുധിർ വിതരണം ചെയ്തു. കൂടാതെ തായിനേരി എം. ആർ. സി. എച്ച് സ്കൂളിൽ ഒരു കുട്ടിയെ സ്പോൺസർ ചെയ്യുന്നതിനുള്ള തുക സ്പോൺസർ ഡോ. ഗീത സുഭാഷ് നൽകി.

ശ്രീജ, ലത, സ്മിത, തങ്കമണി എന്നിവർ പുതിയ അംഗങ്ങൾ ആയി.മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. സുചിത്ര സുധിർ പുതിയ അംഗങ്ങൾക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. കെ. ദാമോദരൻ ചാർട്ടർ ഡേ സെലിബ്രേഷൻ ഉദ്ഘാടനം ചെയ്തു.

ചാർട്ടർ പ്രസിഡന്റ്‌ ഡോ. ഗീത സുഭാഷ്, സെക്രട്ടറി ശോഭന വാസുദേവൻ,ട്രഷറർ സതി മധുസൂദനൻ, മറ്റു ചാർട്ടർ മമ്പർമാരായ രഹന, കല്യാണിക്കുട്ടി, സ്വർണലത, സംഗീത, തങ്കമണി, സുലേഖ, ധനശ്രീ, വീണ,ശ്യാമള തുടങ്ങിയവരെ ആദരിച്ചു. പ്രസിഡന്റ്‌ സതി മധുസൂദനൻ അധ്യക്ഷ ആയി.

സെക്രട്ടറി ഷാന്റി. ബാബു വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.ഗൗരി എസ്. കെ.സ്വാഗതം പറഞ്ഞു.

രഹന പ്രകാശ് നന്ദിയും അറിയിച്ചു.ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം. ബാലകൃഷ്ണൻ,എൽ. സി. ഐ. എഫ് ഡിസ്ട്രിക്ട് കോർഡിനേറ്റർ വിനോദ്‌കുമാർ, ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ വി. ബാലൻ, ഗൈഡിങ് ലയൺ ഡോ. സുജ. വിനോദ്,ജയരാജ്‌ കുട്ടമത്, ഡോ. ബാലാമണി രാജീവ്, ഡോ. കൃഷ്ണകുമാരി,രവി ഗുപ്ത, സൂരജ്,സോൺചെയര്മാന് ശങ്കരനാരായണൻ എന്നിവർ ആശംസകൾ അറിയിച്ചു.

സ്തുത്യർഹ സേവനം കാഴ്ചവെച്ച ഭാരവാഹികളായ സതി, ഷാന്റി, രഹന, ഡോ.സുജ. വിനോദ്, ശങ്കരനാരായണൻ, ജയരാജ്‌ കുട്ടമത് പെരുമ്പ ലയൺസ്‌ പ്രസിഡന്റ്‌ വിജയൻ, എന്നിവരെ ഡിസ്ട്രിക്ട് ഗവർണ്ണർ ആദരിച്ചു.

തുടർന്നു രജന,അമേയ, നവദ, ദീക്ഷിത,ദേവാങ്ങനാ,സുലൈഖ, ധനശ്രീ, കല്യാണിക്കുട്ടി, ശ്യാമള തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറി.

തുടർന്ന് മുൻഡിസ്ട്രിക്ട് ഗവർണ്ണർ മാരായ ഡോ. കെ. ദാമോദരൻ, ഡോ. സുചിത്ര സുധിർ, എന്നിവരെയും ഡിസ്ട്രിക്ട് ഗവർണ്ണർ ആദരിച്ചു. ഡോ. ബാലാമണി, ഡോ. കൃഷ്ണകുമാരി, ശ്രീജസഞ്ജീവ് ബിന്ദു രഘുനാഥ്, എന്നിവരെ പ്രസിഡന്റ്‌ സതി മധുസൂദനൻ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105769/lions-club)