---
title: "ശ്രീകണ്ഠാപുരം കയിമ്പാച്ചേരി റോഡില്‍ ടാറിംഗ് ആരംഭിച്ചു"
english_title: "Sreekandapuram road taring"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105775/sreekandapuram-road-taring"
published_at: "2023-03-28T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c29a15dac_IMG-20230328-WA0090.jpg"
keywords: []
---

# ശ്രീകണ്ഠാപുരം കയിമ്പാച്ചേരി റോഡില്‍ ടാറിംഗ് ആരംഭിച്ചു

> **Lead Summary:**  കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നഗരസഭയിലെ 26 വാര്‍ഡിലെ റോഡാണ് തകര്‍ച്ചയുടെ പാത പിന്തുടര്‍ന്ന് പോന്നിരുന്നത്.

## Article Content

 കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നഗരസഭയിലെ 26 വാര്‍ഡിലെ റോഡാണ് തകര്‍ച്ചയുടെ പാത പിന്തുടര്‍ന്ന് പോന്നിരുന്നത്.

നിരവധി കുടുംബങ്ങള്‍ അതിവസിക്കുന്ന മേഖലയിലേക്ക് സുഗമമായ ഗതാഗത സംവിധാനം ഇല്ലാതിരുന്നതിന് എതിരെ വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ടാറിംഗ പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105775/sreekandapuram-road-taring)