---
title: "പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ"
english_title: "Pookoth palace celeberation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105776/pookoth-palace-celeberation"
published_at: "2023-03-28T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c418dc05c_IMG-20230328-WA0091.jpg"
keywords: []
---

# പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ

> **Lead Summary:**  പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെയും , ഉപക്ഷേത്രമായ മനേങ്കാവിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 18 മുതൽ21വരെയുംആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെയും , ഉപക്ഷേത്രമായ മനേങ്കാവിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 18 മുതൽ21വരെയുംആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 29 ന് ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ബാലികമാരുടെ പൂവിടലോടെ പൂരമഹോത്സവം ആരംഭിക്കും. സന്ധ്യക്ക് 7 മണിക്ക് തിരുവായുധമെഴുന്നള്ളത്ത് രാത്രി 9 മണിക്ക് പൂരക്കളി.

ഏപ്രിൽ 18 ന് രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മാനേങ്കോവിലേക്ക് തിരുവായുധമെഴുന്നള്ളത്ത് നടക്കും. ഏപ്രിൽ 21ന് രാവിലെ 5 മണി മുതൽ വിവിധ തെയ്യക്കോലങ്ങൾ.

വൈകുന്നേരം 4 മണിക്ക് മാനേങ്കാവിൽ നിന്നും പൂക്കോത്ത് കൊട്ടാരത്തിലേക്ക് തിരുവായുധം എഴുന്നള്ളത്തും നടക്കും.

തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം.ബാലകൃഷ്ണൻ, സെക്രട്ടരി സി.നാരായണൻ, വൈസ് പ്രസിഡണ്ട് പി. സുമേഷ്, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ, സെക്രട്ടരി യു.ശശീന്ദ്രൻ , ട്രഷറർ എ.പി.വത്സരാജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105776/pookoth-palace-celeberation)