---
title: "തളിപ്പറമ്പ് നഗരസഭയിൽ മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു "
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105778/thaliparamba"
published_at: "2023-03-28T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c5aa43241_IMG-20230328-WA0092.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിൽ മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:**  തളിപ്പറമ്പ് നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ജാഗ്രത ശില്പശാല സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. 

## Article Content

 തളിപ്പറമ്പ് നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ജാഗ്രത ശില്പശാല സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നബീസാ ബീവി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ലീൻ സിറ്റി മാനേജർ എ.കെ പ്രകാശൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി പി മുഹമ്മദ് നിസാർ, കെ.പി ഖദീജ, എം.കെ ഷബിത, കൗൺസിലർമാരായ ഒ.സുഭാഗ്യം, വത്സരാജൻ, നഗരസഭാ സെക്രട്ടറി കെ പി സുബൈർ തുടങ്ങിയവർ സംസാരിച്ചു.

ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ ശില്പശാല നയിച്ചു. വാർഡ് കൗൺസിലർമാർ, വിവിധ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ, പത്ര മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105778/thaliparamba)