---
title: "കണ്ണൂരിൽ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാശനഷ്ടം നേരിട്ട  മൺപാത്ര വില്പനകാരിയ്ക്ക് നഷ്ടപരിഹാരം നൽകി കോൺഗ്രസ്‌ "
english_title: " Kannur distric march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105788/kannur-distric-march"
published_at: "2023-03-28T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422cb3cebc8e_Screenshot_2023-03-28-16-40-37-86_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരിൽ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാശനഷ്ടം നേരിട്ട  മൺപാത്ര വില്പനകാരിയ്ക്ക് നഷ്ടപരിഹാരം നൽകി കോൺഗ്രസ്‌ 

> **Lead Summary:** ഇന്നലെ കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റാഫിസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാശനഷ്ടം നേരിട്ട മൺപാത്ര വില്പന നടത്തുന്ന കമലം എന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകി കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി.

## Article Content

ഇന്നലെ കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റാഫിസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാശനഷ്ടം നേരിട്ട മൺപാത്ര വില്പന നടത്തുന്ന കമലം എന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകി കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി.

ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് മൺപാത്ര വില്പന കേന്ദ്രത്തിലെത്തിയാണ് നഷ്ടപരിഹാരം കൈമാറിയത്.

ഹെഡ് പോസ്റ്റാഫീസിന് മുന്നിലാണ് കമലം മൺപാത്ര കച്ചവടം നടത്തിയിരുന്നത്. മാർച്ചിനിടെ പൊലീസിൻ്റെ ജലപീരങ്കി പ്രയോഗത്തിലും, തുടർന്നുണ്ടായ സംഘർഷത്തിലും ഇവരുടെ പാത്രങ്ങൾ തകർന്നിരുന്നു.

കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം പി രാജേഷിന് ഒപ്പം കമലയെ സന്ദർശിച്ച മാർട്ടിൻ ജോർജ്ജ് അവർക്ക് നഷ്ടപരിഹാരം നൽകുകയും അവർക്ക് മൺപാത്ര വില്പന നടത്താൻ നല്ലൊരു ഇടം അടുത്ത മാസം ഒരുക്കി തരുമെന്ന വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105788/kannur-distric-march)