---
title: "കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് മാതൃകാ പരീക്ഷ ‘നീറ്റ് ഗാല ‘ ഏപ്രിൽ 2ന് നടക്കുന്നു."
english_title: "Kerala's largest medical entrance mock exam 'NEET Gala' is being held on April 2."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105810/keralas-largest-medical-entrance-mock-exam-neet-gala-is-being-held-on-april-2"
published_at: "2023-03-28T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422f9bc46006_neet_exam.jpg"
keywords: []
---

# കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് മാതൃകാ പരീക്ഷ ‘നീറ്റ് ഗാല ‘ ഏപ്രിൽ 2ന് നടക്കുന്നു.

> **Lead Summary:** കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് മാതൃകാ പരീക്ഷ ‘നീറ്റ് ഗാല ‘ ഏപ്രിൽ 2ന് നടക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പഠനം പൂത്തിയാക്കി ഇറങ്ങിയ ഒരു കൂട്ടം യുവ ഡോക്ടർമാർ കോച്ചിംഗ് നൽകുന്ന DOPA യാണ് ഈ വലിയ മത്സര പരീക്ഷ സംഘടിപ്പിക്കുന്നത്.

## Article Content

കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് മാതൃകാ പരീക്ഷ ‘നീറ്റ് ഗാല ‘ ഏപ്രിൽ 2ന് നടക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പഠനം പൂത്തിയാക്കി ഇറങ്ങിയ ഒരു കൂട്ടം യുവ ഡോക്ടർമാർ കോച്ചിംഗ് നൽകുന്ന DOPA യാണ് ഈ വലിയ മത്സര പരീക്ഷ സംഘടിപ്പിക്കുന്നത്.

അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന് കേവലം 1 മാസം മാത്രം ബാക്കി നിൽക്കെ മത്സരാർത്ഥികളുടെ തയ്യാറെടുപ്പുകളുടെ നിലവാരം മനസ്സിലാക്കാനും പോരായ്മകൾ പരിഹരിക്കാനും കഴിയുന്ന വിധമായിരിക്കും ഈ നീറ്റ് മാത്രകാ പരീക്ഷ നടക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാണ്. സൗജന്യമായി രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 9645202200 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്. വിജയികളാവുന്നവർക്ക് 25 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന സമ്മാനങ്ങളും കാത്തിരിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105810/keralas-largest-medical-entrance-mock-exam-neet-gala-is-being-held-on-april-2)