---
title: "സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിജിലന്‍സ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി."
english_title: "A vigilance lightning inspection of the state's food safety department found widespread irregularities."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105815/a-vigilance-lightning-inspection-of-the-states-food-safety-department-found-widespread-irregularities"
published_at: "2023-03-28T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642300a6bc71f_bashysuraksha_vakup.jpg"
keywords: []
---

# സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിജിലന്‍സ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.

> **Lead Summary:** > **തിരുവനന്തപുരം : **സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിജിലന്‍സ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ലാബുകളിൽ നിന്നും “നിലവാരമില്ലാത്തത്”,തെറ്റായ ബ്രാൻഡ്” എന്നിങ്ങനെ പരിശോധനാഫലം വരുന്ന ആഹാരസാധനങ്ങളുടെ ഉടമകളിൽ നിന്നും പിഴ ഒടുക്കുന്നതിനും, അതോടൊപ്പം കമ്പോളത്തിൽ നിന്നും ഈ ആഹാരസാധനങ്ങൾ പിൻവലിക്കേണ്ടതാണെന്നും ഭക്ഷ്യസുരക്ഷാ നിയമം പറയുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ഇത് പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഫീൽഡ് തലപരിശോധനയിൽ എടുക്കുന്ന സാമ്പിളുകളിൽ “ഗുണനിലവാരമില്ലാത്തത്”, “തെറ്റായബ്രാന്‍ഡ്‌”എന്നിങ്ങനെ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങൾ തുടർനടപടികൾ സ്വീകരിക്കാതെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി പരിശോധനാഫലം നൽകുന്നത് വൈകിപ്പിക്കുന്നു. ഈ കാലയളവുകളിൽ ഈ നിലവാരമില്ലാത്ത ആഹാരസാധനങ്ങള്‍ വിറ്റ് തീർക്കുന്നതിന് സാഹചര്യം ഒരുക്കുവെന്നും കണ്ടെത്തി.

## Article Content

> **തിരുവനന്തപുരം : **സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിജിലന്‍സ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ലാബുകളിൽ നിന്നും “നിലവാരമില്ലാത്തത്”,തെറ്റായ ബ്രാൻഡ്” എന്നിങ്ങനെ പരിശോധനാഫലം വരുന്ന ആഹാരസാധനങ്ങളുടെ ഉടമകളിൽ നിന്നും പിഴ ഒടുക്കുന്നതിനും, അതോടൊപ്പം കമ്പോളത്തിൽ നിന്നും ഈ ആഹാരസാധനങ്ങൾ പിൻവലിക്കേണ്ടതാണെന്നും ഭക്ഷ്യസുരക്ഷാ നിയമം പറയുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ഇത് പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഫീൽഡ് തലപരിശോധനയിൽ എടുക്കുന്ന സാമ്പിളുകളിൽ “ഗുണനിലവാരമില്ലാത്തത്”, “തെറ്റായബ്രാന്‍ഡ്‌”എന്നിങ്ങനെ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങൾ തുടർനടപടികൾ സ്വീകരിക്കാതെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി പരിശോധനാഫലം നൽകുന്നത് വൈകിപ്പിക്കുന്നു. ഈ കാലയളവുകളിൽ ഈ നിലവാരമില്ലാത്ത ആഹാരസാധനങ്ങള്‍ വിറ്റ് തീർക്കുന്നതിന് സാഹചര്യം ഒരുക്കുവെന്നും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105815/a-vigilance-lightning-inspection-of-the-states-food-safety-department-found-widespread-irregularities)