---
title: "വേനല്‍ച്ചൂട്: ഉച്ചയ്ക്ക് പരീക്ഷയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ രാവിലെ പഠനസൗകര്യമൊരുക്കണം"
english_title: "Summer heat: Students who have exams in the afternoon should be provided study facilities in the school in the morning "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105820/summer-heat-students-who-have-exams-in-the-afternoon-should-be-provided-study-facilities-in-the-school-in-the-morning"
published_at: "2023-03-28T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642303a135507_schooljhvkj.jpg"
keywords: []
---

# വേനല്‍ച്ചൂട്: ഉച്ചയ്ക്ക് പരീക്ഷയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ രാവിലെ പഠനസൗകര്യമൊരുക്കണം

> **Lead Summary:** **തിരുവനന്തപുരം: **ഉച്ചയ്ക്ക് ശേഷം പരീക്ഷയുള്ള സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് രാവിലെ മുതല്‍ സ്‌കൂളില്‍ പഠനസൗകര്യമൊരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

## Article Content

**തിരുവനന്തപുരം: **ഉച്ചയ്ക്ക് ശേഷം പരീക്ഷയുള്ള സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് രാവിലെ മുതല്‍ സ്‌കൂളില്‍ പഠനസൗകര്യമൊരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

കൊടും ചൂടിനെ പ്രതിരോധിക്കാനാണ് നടപടിയെന്നും കമ്മീഷന്‍ വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.

മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും ഉച്ചഭക്ഷണം ഉളളതുകൊണ്ട് ഇത്തരം സൗകര്യമൊരുക്കാന്‍ പ്രയാസം ഉണ്ടാകില്ലെന്നും കമ്മിഷന്‍ വിലയിരുത്തി. സംസ്ഥാനത്തെ എല്‍.പി. യു.പി. ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയക്രമം നാളിതുവരെയും രാവിലെയായിരുന്നു.

വേനല്‍ ചൂട് 40 ഡിഗ്രി കടന്ന സാഹചര്യത്തില്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105820/summer-heat-students-who-have-exams-in-the-afternoon-should-be-provided-study-facilities-in-the-school-in-the-morning)