---
title: "ഫാ. ജോസഫ് പ്ലാത്തോട്ടം അന്തരിച്ചു "
english_title: "Fr. Joseph Platotum passed away "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105823/fr-joseph-platotum-passed-away"
published_at: "2023-03-28T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64230f822f86d_sfdfsfzd.jpg"
keywords: []
---

# ഫാ. ജോസഫ് പ്ലാത്തോട്ടം അന്തരിച്ചു 

> **Lead Summary:** കാനഡയിലെ തണ്ടർബേ രൂപതയിലെ വൈദികനും ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിന്റെ ഡയറക്ടറും മഠത്തിന്റെ ചാപ്ലൈനുമായിരുന്ന ബഹുമാനപ്പെട്ട ജോസഫ് പ്ലാത്തോട്ടം അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1930 മാര്‍ച്ച് 26-ന് പാലായിലെ കിഴപഴയാറില്‍ ജനിച്ച അച്ചന്‍ പാറപ്പിള്ളി ഗവ. ഹൈസ്കൂളി ലും ഭരണങ്ങാനം സെ. മേരീസ് ഇംഗ്ലീഷ് ഹൈസ്കൂളിലും പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചങ്ങനാശ്ശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ തത്വശാസ്ത്ര ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കിയ അച്ചന്‍ 1958 മാര്‍ച്ച് 16-ന് തിരുപ്പട്ടം സ്വീകരിച്ചു. തിരുപ്പട്ടം സ്വീകരിച്ച ശേഷം അവിഭക്ത തലശ്ശേരിരൂപതയിലും, പിന്നീട് മാനന്തവാടി, താമരശ്ശേരി രൂപതകളിലെ വിവിധ ദേവാലയങ്ങളിലും അച്ചന്‍ സേവനം ചെയ്തു. തലശ്ശേരി അതിരൂപതയിലെ ആലക്കോട്, വെള്ളാട്, പാത്തന്‍പാറ, തടിക്കടവ് എന്നീ ഇടവകകളിലും മാനന്തവാടി രൂപതയിലെ തെനേരി, വാഴവറ്റ, കുളവയല്‍, ബെക്കി, തരിയോട്, ബത്തേരി ഇടവകകളിലും താമരശ്ശേരി രൂപതയുടെ തിരുവമ്പാടി ഇടവകയിലും അച്ചന്‍ വൈദികശുശ്രൂഷ ചെയ്തിട്ടുണ്ട്. 1974 മുതല്‍ 1980 വരെ ബത്തേരി അസംപ്ഷന്‍ ദേവാലയത്തില്‍ വികാരിയായിരുന്നു. ബത്തേരി അസംപ്ഷന്‍ ദേവാലയത്തിലെ വൈദികശുശ്രൂഷക്ക് ശേഷം അച്ചന്‍ കാനഡയിലെ തണ്ടര്‍ബേ രൂപതയില്‍ ചേരുകയും ന്യൂയോര്‍ക്കിലടക്കം വിവിധ ഇടവകകളില്‍ സേവനം ചെയ്യുകയും ചെയ്തു. 1988-ല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം തിരികെ പോന്ന അച്ചന്‍ അസംപ്ഷന്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായും തിരുഹൃദയമഠത്തിന്റെ ചാപ്ലൈനായും സേവനം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്ന അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുമ്പോള്‍ ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റലിനോടനുബന്ധമായുള്ള ഭവനത്തിലാണ് താമസിച്ചിരുന്നത്. ബഹുമാനപ്പെട്ട ജോസഫ് പ്ലാത്തോട്ടത്തിലച്ചന്റെ ഭൗതികദേഹം നാളെ ബുധനാഴ്ച (29 മാര്‍ച്ച്) ഉച്ചക്ക് 12 മണി മുതല്‍ ബത്തേരി അസംപ്ഷന്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി വെക്കുന്നതാണ്. ഉച്ച കഴിഞ്ഞ് 2 മണിക്ക് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ മൃതസംസ്കാരശുശ്രൂഷ നടത്തപ്പെടുകയും ചെയ്യും. കുടിയേറ്റജനതയുടെ ആത്മീയാവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് അവരോടൊപ്പം ജീവിച്ച ഒരു വൈദികനായിരുന്നു എല്ലാവരും സ്നേഹത്തോടെ കുഞ്ഞേപ്പച്ചന്‍ എന്ന് വിളിച്ചിരുന്ന ജോസഫച്ചന്‍. വിശ്രമജീവിതത്തിന്റെ കാലഘട്ടത്തിൽ ബത്തേരിയിൽ താമസിക്കുമ്പോൾ മാനന്തവാടി രൂപതയിലെ ഏതൊരു വൈദികനെയും വലിയ സന്തോഷത്തോടെയാണ് അച്ചൻ സ്വീകരിച്ചിരുന്നത്.

## Article Content

കാനഡയിലെ തണ്ടർബേ രൂപതയിലെ വൈദികനും ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിന്റെ ഡയറക്ടറും മഠത്തിന്റെ ചാപ്ലൈനുമായിരുന്ന ബഹുമാനപ്പെട്ട ജോസഫ് പ്ലാത്തോട്ടം അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1930 മാര്‍ച്ച് 26-ന് പാലായിലെ കിഴപഴയാറില്‍ ജനിച്ച അച്ചന്‍ പാറപ്പിള്ളി ഗവ. ഹൈസ്കൂളി ലും ഭരണങ്ങാനം സെ. മേരീസ് ഇംഗ്ലീഷ് ഹൈസ്കൂളിലും പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചങ്ങനാശ്ശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ തത്വശാസ്ത്ര ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കിയ അച്ചന്‍ 1958 മാര്‍ച്ച് 16-ന് തിരുപ്പട്ടം സ്വീകരിച്ചു. തിരുപ്പട്ടം സ്വീകരിച്ച ശേഷം അവിഭക്ത തലശ്ശേരിരൂപതയിലും, പിന്നീട് മാനന്തവാടി, താമരശ്ശേരി രൂപതകളിലെ വിവിധ ദേവാലയങ്ങളിലും അച്ചന്‍ സേവനം ചെയ്തു. തലശ്ശേരി അതിരൂപതയിലെ ആലക്കോട്, വെള്ളാട്, പാത്തന്‍പാറ, തടിക്കടവ് എന്നീ ഇടവകകളിലും മാനന്തവാടി രൂപതയിലെ തെനേരി, വാഴവറ്റ, കുളവയല്‍, ബെക്കി, തരിയോട്, ബത്തേരി ഇടവകകളിലും താമരശ്ശേരി രൂപതയുടെ തിരുവമ്പാടി ഇടവകയിലും അച്ചന്‍ വൈദികശുശ്രൂഷ ചെയ്തിട്ടുണ്ട്. 1974 മുതല്‍ 1980 വരെ ബത്തേരി അസംപ്ഷന്‍ ദേവാലയത്തില്‍ വികാരിയായിരുന്നു. ബത്തേരി അസംപ്ഷന്‍ ദേവാലയത്തിലെ വൈദികശുശ്രൂഷക്ക് ശേഷം അച്ചന്‍ കാനഡയിലെ തണ്ടര്‍ബേ രൂപതയില്‍ ചേരുകയും ന്യൂയോര്‍ക്കിലടക്കം വിവിധ ഇടവകകളില്‍ സേവനം ചെയ്യുകയും ചെയ്തു. 1988-ല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം തിരികെ പോന്ന അച്ചന്‍ അസംപ്ഷന്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായും തിരുഹൃദയമഠത്തിന്റെ ചാപ്ലൈനായും സേവനം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്ന അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുമ്പോള്‍ ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റലിനോടനുബന്ധമായുള്ള ഭവനത്തിലാണ് താമസിച്ചിരുന്നത്. ബഹുമാനപ്പെട്ട ജോസഫ് പ്ലാത്തോട്ടത്തിലച്ചന്റെ ഭൗതികദേഹം നാളെ ബുധനാഴ്ച (29 മാര്‍ച്ച്) ഉച്ചക്ക് 12 മണി മുതല്‍ ബത്തേരി അസംപ്ഷന്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി വെക്കുന്നതാണ്. ഉച്ച കഴിഞ്ഞ് 2 മണിക്ക് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ മൃതസംസ്കാരശുശ്രൂഷ നടത്തപ്പെടുകയും ചെയ്യും. കുടിയേറ്റജനതയുടെ ആത്മീയാവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് അവരോടൊപ്പം ജീവിച്ച ഒരു വൈദികനായിരുന്നു എല്ലാവരും സ്നേഹത്തോടെ കുഞ്ഞേപ്പച്ചന്‍ എന്ന് വിളിച്ചിരുന്ന ജോസഫച്ചന്‍. വിശ്രമജീവിതത്തിന്റെ കാലഘട്ടത്തിൽ ബത്തേരിയിൽ താമസിക്കുമ്പോൾ മാനന്തവാടി രൂപതയിലെ ഏതൊരു വൈദികനെയും വലിയ സന്തോഷത്തോടെയാണ് അച്ചൻ സ്വീകരിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105823/fr-joseph-platotum-passed-away)