---
title: "ഇരുപതോളം കേസിൽ പ്രതി;  പൂമ്പാറ്റ സിനി’ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105850/arrested"
published_at: "2023-03-29T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64238e82d3c1a_IMG-20230329-WA0004.jpg"
keywords: []
---

# ഇരുപതോളം കേസിൽ പ്രതി;  പൂമ്പാറ്റ സിനി’ അറസ്റ്റിൽ

> **Lead Summary:** കവർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ശ്രീജ എന്ന പൂമ്പാറ്റ സുനിയെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ മറിച്ച് വിറ്റ കേസിലാണ് അറസ്റ്റ്.

## Article Content

കവർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ശ്രീജ എന്ന പൂമ്പാറ്റ സുനിയെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ മറിച്ച് വിറ്റ കേസിലാണ് അറസ്റ്റ്.

   ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ കേശവപ്പടി സ്വദേശി ജിതിൻ എന്നയാളുടെ മഹീന്ദ്ര എസ്.യു.വി കാർ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് ശ്രീജയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിതിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഒല്ലൂർ സ്റ്റേഷനിൽ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിലും റൗഡി ലിസ്റ്റിലും ഉൾപ്പെട്ട ആളാണ് സിനി. ഒല്ലൂർ കൂടാതെ പുതുക്കാട്, ടൗൺ, ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിൻറെ നിർദ്ദേശാനുസരണമായിരുന്നു അറസ്റ്റ്.

ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബ്, എസ്‌ഐമാരായ വിജിത്ത്, ഗോകുൽ, സീനിയർ, വിമൻ, സിവിൽ പോലീസ് ഓഫീസർമാരായ എസ് വിൻ, ഷീജ, സിവിൽ പോലീസ് ഓഫീസർ, അഭിലാഷ് ആൻറണി എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105850/arrested)