---
title: "കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ ഇന്ന്‌ കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ ഇന്ന്‌"
english_title: "Banana farmers' secretariat dharna today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105852/banana-farmers-secretariat-dharna-today"
published_at: "2023-03-29T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64239227b8be2_IMG-20230329-WA0002.jpg"
keywords: []
---

# കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ ഇന്ന്‌ കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ ഇന്ന്‌

> **Lead Summary:**  കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ ഇന്ന്‌. മാർച്ച് 29 ബുധനാഴ്ച രാവിലെ 10 മണിമുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടക്കും. സംസ്ഥാനത്ത് പരമ്പരാഗതമായി നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഇന്ന് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. വിലനിലവാര തകർച്ചയും, വർദ്ധിച്ച കൃഷി ചെലവും, വിവിധ രോഗങ്ങളും, കീടബാധയും, കാലാവസ്ഥാവ്യതിയാനവും കാരണത്താൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

## Article Content

 കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ ഇന്ന്‌. മാർച്ച് 29 ബുധനാഴ്ച രാവിലെ 10 മണിമുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടക്കും. സംസ്ഥാനത്ത് പരമ്പരാഗതമായി നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഇന്ന് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. വിലനിലവാര തകർച്ചയും, വർദ്ധിച്ച കൃഷി ചെലവും, വിവിധ രോഗങ്ങളും, കീടബാധയും, കാലാവസ്ഥാവ്യതിയാനവും കാരണത്താൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വൈവിധ്വവൽക്കരണത്തിലൂടെ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുമെന്ന് നിരന്തരം വാഗ്ദാനം നൽകുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റും ഈ കൃഷിയെ സംരക്ഷിക്കാൻ രൂപം കൊടുത്ത നാളികേര വികസനബോർഡും നിശ്ചലമായ അവസ്ഥയിലാണെന്ന് കേര കർഷകർ ആരോപിച്ചു. പച്ച തേങ്ങ സംഭരണം കൃഷിഭവൻ വഴി നടപ്പിൽ വരുത്തുക, പച്ച തേങ്ങ കിലോയ്ക്ക് 50 രൂപ താങ്ങുവില സർക്കാർ പ്രഖ്യാപിക്കുക, സംഭരണ വില കർഷകന് യഥാസമയം നൽകുക എന്നിങ്ങനെ പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കേര കർഷക സംഘത്തിന്റെ ധർണ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105852/banana-farmers-secretariat-dharna-today)