---
title: "മികവുത്സവത്തിൽ മിന്നിത്തിളങ്ങി ഗവ: യു.പി.സ്കൂൾ വിളക്കോട് "
english_title: "Vilakkodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105858/vilakkodu"
published_at: "2023-03-29T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423c21a98131_IMG-20230329-WA0021.jpg"
keywords: []
---

# മികവുത്സവത്തിൽ മിന്നിത്തിളങ്ങി ഗവ: യു.പി.സ്കൂൾ വിളക്കോട് 

> **Lead Summary:**  പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂർ, സമഗ്രശിക്ഷ കേരളം - കണ്ണൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്ന ജില്ലാതല മികവുത്സവം - 2023 ൽ പ്രൈമറി തലത്തിൽ ഒന്നാം സ്ഥാനം നേടി ഗവ: യു.പി.സ്കൂൾ വിളക്കോട് .

## Article Content

 പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂർ, സമഗ്രശിക്ഷ കേരളം - കണ്ണൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്ന ജില്ലാതല മികവുത്സവം - 2023 ൽ പ്രൈമറി തലത്തിൽ ഒന്നാം സ്ഥാനം നേടി ഗവ: യു.പി.സ്കൂൾ വിളക്കോട് .

കണ്ണൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന പരിപാടിയാണ് മികവുത്സവം - 2023 . ജില്ലയിലെ 15 ഉപജില്ലകളിലെ ജേതാക്കളായ സ്കൂളുകൾ മാറ്റുരച്ച പരിപാടിയിൽ വിളക്കോട് ഗവ: യു.പി സ്കൂളിന്റെ 'ജന്മദിനം വിദ്യാലയത്തോടൊപ്പം ' എന്ന പ്രവർത്തനം ഒന്നാം സ്ഥാനത്തിന് അർഹമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105858/vilakkodu)