---
title: "പോലീസ് റെയിഡില്‍ വടി വാളുകള്‍ കണ്ടെത്തി"
english_title: "Police found stick swords in the raid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10587/police-found-stick-swords-in-the-raid"
published_at: "2021-11-14T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61909757abdc4_PicsArt_11-14-10.27.34.jpg"
keywords: []
---

# പോലീസ് റെയിഡില്‍ വടി വാളുകള്‍ കണ്ടെത്തി

> **Lead Summary:** കണ്ണൂര്‍: ബര്‍ണശ്ശേരിയില്‍ പഴയ പാല്‍ സൊസൈറ്റിക്കു സമീപമുള്ള വാടക ലൈന്‍ മുറിയില്‍ നിന്നും പോലീസ് വടി വാളുകള്‍ പിടികൂടി. കണ്ണൂര്‍ സിറ്റി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സുമേഷ് പി കെ ക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് വടി വാളുകള്‍ കണ്ടെത്തിയത്.

## Article Content

കണ്ണൂര്‍: ബര്‍ണശ്ശേരിയില്‍ പഴയ പാല്‍ സൊസൈറ്റിക്കു സമീപമുള്ള വാടക ലൈന്‍ മുറിയില്‍ നിന്നും പോലീസ് വടി വാളുകള്‍ പിടികൂടി. കണ്ണൂര്‍ സിറ്റി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സുമേഷ് പി കെ ക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് വടി വാളുകള്‍ കണ്ടെത്തിയത്.

അന്വേഷണത്തില്‍ ലൈന്‍ മുറിയില്‍ വടകയ്ക്ക് താമസിക്കുന്നതു ബര്‍ണശ്ശേരി മാവില വീട്ടില്‍ രഞ്ജിത് ആണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. രണ്ടു വടി വാളുകള്‍ വീടിന്‍റെ ഉത്തരത്തില്‍ ട്രാക്ക് സ്യൂട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചു വച്ച നിലയില്‍ ആയിരുന്നു.

എസ് ഐ മാരായ ബാബു ഇ, ബാബു ജോണ്‍, എ‌എസ്‌ഐ ഷംജിത്, സി‌പി‌ഓ സനീഷ് തുടങ്ങിയവരും വടി വാളുകള്‍ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10587/police-found-stick-swords-in-the-raid)