---
title: "ഉള്ളി വിലയിൽ കണ്ണുനീരൊഴുക്കി ഇന്ത്യയും പാകിസ്ഥാനും"
english_title: "India and Pakistan shed tears over onion prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105877/india-and-pakistan-shed-tears-over-onion-prices"
published_at: "2023-03-29T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423d756e17b4_Screenshot_2023-03-29-11-43-52-82_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# ഉള്ളി വിലയിൽ കണ്ണുനീരൊഴുക്കി ഇന്ത്യയും പാകിസ്ഥാനും

> **Lead Summary:** ദില്ലി: ഉള്ളി വിലയിൽ കണ്ണുനീരൊഴുക്കി ഇന്ത്യയും പാകിസ്ഥാനും. അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഇതിനുള്ള കാരണങ്ങൾ രണ്ടാണെന്ന് മാത്രം. പാകിസ്ഥാനിൽ ഉള്ളിവില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ കർഷകർ തങ്ങളുടെ ഉള്ളി കിലോയ്ക്ക് 1 രൂപ വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. വിളവിന് വില കിട്ടാത്തതിനാൽ പല കർഷകർക്കും ഉള്ളി റോഡിൽ തള്ളുകയാണ്. പാക്കിസ്ഥാനിലെ സാമ്പത്തിക തകർച്ച അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. പാകിസ്ഥാനിൽ ഉള്ളി, ഗോതമ്പ്, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വില കഴിഞ്ഞ കുറച്ച് മാസങ്ങളായി കുത്തനെ വർദ്ധിക്കുകയാണ്.

## Article Content

ദില്ലി: ഉള്ളി വിലയിൽ കണ്ണുനീരൊഴുക്കി ഇന്ത്യയും പാകിസ്ഥാനും. അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഇതിനുള്ള കാരണങ്ങൾ രണ്ടാണെന്ന് മാത്രം. പാകിസ്ഥാനിൽ ഉള്ളിവില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ കർഷകർ തങ്ങളുടെ ഉള്ളി കിലോയ്ക്ക് 1 രൂപ വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. വിളവിന് വില കിട്ടാത്തതിനാൽ പല കർഷകർക്കും ഉള്ളി റോഡിൽ തള്ളുകയാണ്. പാക്കിസ്ഥാനിലെ സാമ്പത്തിക തകർച്ച അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. പാകിസ്ഥാനിൽ ഉള്ളി, ഗോതമ്പ്, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വില കഴിഞ്ഞ കുറച്ച് മാസങ്ങളായി കുത്തനെ വർദ്ധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105877/india-and-pakistan-shed-tears-over-onion-prices)