---
title: "നെയ്യമൃത് ഭക്ത സംഗമവും കുടുംബ കൂട്ടായ്മയും ഏപ്രിൽ 2 ന് തെരൂരിൽ"
english_title: "Neiyamruth Bhakta Sangam and family gathering on 2nd April at Theroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105891/neiyamruth-bhakta-sangam-and-family-gathering-on-2nd-april-at-theroor"
published_at: "2023-03-29T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423e60d189c5_IMG-20230329-WA0056.jpg"
keywords: []
---

# നെയ്യമൃത് ഭക്ത സംഗമവും കുടുംബ കൂട്ടായ്മയും ഏപ്രിൽ 2 ന് തെരൂരിൽ

> **Lead Summary:** **പാനൂർ** : കൊട്ടിയൂർ പെരുമാൾ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും കുടുംബ കൂട്ടായ്മയും ഏപ്രിൽ 2 ഞായറാഴ്ച കാലത്ത് 9 മണിക്ക് മട്ടന്നൂർ തെരൂർ മഹാദേവക്ഷേത്ര പരിസരത്ത് വച്ച് നടക്കുന്നതാണ്.9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ എം.പി. ഉദയഭാനു കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

## Article Content

**പാനൂർ** : കൊട്ടിയൂർ പെരുമാൾ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും കുടുംബ കൂട്ടായ്മയും ഏപ്രിൽ 2 ഞായറാഴ്ച കാലത്ത് 9 മണിക്ക് മട്ടന്നൂർ തെരൂർ മഹാദേവക്ഷേത്ര പരിസരത്ത് വച്ച് നടക്കുന്നതാണ്.9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ എം.പി. ഉദയഭാനു കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഭക്തസംഘം പ്രസിഡണ്ട് കെ പി ദാമോദരൻ നമ്പ്യാർ അധ്യക്ഷത വഹിക്കും. എ. രാമൻ നമ്പ്യാർ അനുശോചന പ്രമേയം അവതരിപ്പിക്കും. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥിയായി പങ്കെടുക്കും.കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി. സുബ്രഹ്മണ്യൻ നായർ മുഖ്യഭാഷണം നടത്തും.ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പ്, തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവർ അനുഗ്രഹ ഭാഷണം നടത്തും.

ബ്രഹ്മശ്രീ കാലടി കൃഷ്ണ മുരളി നമ്പൂതിരി ആദരിക്കൽ കർമ്മം നടത്തും.ഭക്തസംഘം സെക്രട്ടറി വി.സി.ശശീന്ദ്രൻ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കെ.കെ.ഗംഗാധരൻ നമ്പ്യാർ സ്വാഗതവും പി. കെ.മോഹനൻ മാസ്റ്റർ നന്ദിയും പറയും. ഈ വർഷത്തെ കൊട്ടിയൂർ നെയ്യമൃത് വ്രതം മെയ് 5 ന് ആരംഭിക്കും. ജൂൺ 1 ന് നെയ്യാട്ടം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105891/neiyamruth-bhakta-sangam-and-family-gathering-on-2nd-april-at-theroor)