---
title: " പെരിങ്ങോം ഇരട്ടക്കുളത്ത് ലൈഫ് മിഷന്‍ വില്ലേജ് വരുന്നു"
english_title: "Life mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105927/life-mission"
published_at: "2023-03-29T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424028c2800e_IMG-20230329-WA0094.jpg"
keywords: []
---

#  പെരിങ്ങോം ഇരട്ടക്കുളത്ത് ലൈഫ് മിഷന്‍ വില്ലേജ് വരുന്നു

> **Lead Summary:**  പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിന് റവന്യൂ വകുപ്പില്‍ നിന്നും അനുവദിച്ചുകിട്ടിയ 7 ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഷിപ്പോടു കൂടിയ ഭവന സമുച്ചയവും റിക്രിയേഷന്‍ സെന്ററും അങ്കണവാടിയും ഉള്‍പ്പെടെയുള്ള വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്.

## Article Content

 പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിന് റവന്യൂ വകുപ്പില്‍ നിന്നും അനുവദിച്ചുകിട്ടിയ 7 ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഷിപ്പോടു കൂടിയ ഭവന സമുച്ചയവും റിക്രിയേഷന്‍ സെന്ററും അങ്കണവാടിയും ഉള്‍പ്പെടെയുള്ള വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്.

പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്തിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെയും ഭൂരഹിത, ഭവന രഹിതര്‍ക്കു വേണ്ടിയുള്ള ഭൂമിയും വീടും പദ്ധതി പ്രകാരം നടപ്പാക്കുന്ന ലൈഫ് മിഷന്‍ വില്ലേജിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനം ഇരട്ടക്കുളത്ത് നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല അധ്യക്ഷയായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ രാധാകൃഷ്ണന്‍, കോറോം എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ എ.വി. ലീന, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.വി. ജസീര്‍ എന്നിവരും സംസാരിച്ചു.

ജനപ്രതിനിധികളും ലൈഫ് മിഷന്‍ ഗുണഭോക്താക്കളും നാട്ടുകാരും നിര്‍വഹണ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105927/life-mission)