---
title: "കോട്ടയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു"
english_title: "Kottayam villege Panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105929/kottayam-villege-panchayat"
published_at: "2023-03-29T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424045ab936f_IMG-20230329-WA0096.jpg"
keywords: []
---

# കോട്ടയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു

> **Lead Summary:**  കോട്ടയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

 കോട്ടയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോട്ടയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് നടന്നത്.

പ്രതിഭ നിർണയ പരീക്ഷയിലെ വിജയികൾ, എൽ എസ് എസ് , യു എസ് എസ് വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം ധർമജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എ സജീവേന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം ദിലീപ് കുമാർ,പി കെ അബൂബക്കർ,പി ജിഷ, എംപി ജോസ്ന, എ കെ ഗീത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105929/kottayam-villege-panchayat)