---
title: "കൂത്തുപറമ്പിനടുത്ത്  മാനന്തേരിയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു"
english_title: "Auto rickshaw met accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105937/auto-rickshaw-met-accident"
published_at: "2023-03-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642408e6eaddd_IMG-20230329-WA0109.jpg"
keywords: []
---

# കൂത്തുപറമ്പിനടുത്ത്  മാനന്തേരിയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു

> **Lead Summary:** കൂത്തുപറമ്പിനടുത്ത് മാനന്തേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു.

## Article Content

കൂത്തുപറമ്പിനടുത്ത് മാനന്തേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു.

മാനന്തേരി പോസ്റ്റാപ്പീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കൂത്തുപറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്.

സമീപത്തെ പള്ളിയുടെ ഗെയിറ്റ് ഇടിച്ച് തകർത്ത ശേഷമാണ് ഓട്ടോ നിന്നത്. ഡ്രൈവർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105937/auto-rickshaw-met-accident)