---
title: "ദുൽഖർ, ഷൈൻ, അഹാന - ‘അടി' ടീസർ എത്തി "
english_title: "Adi movie teaser"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105950/adi-movie-teaser"
published_at: "2023-03-29T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64241312ec973_images_(27).jpeg"
keywords: []
---

# ദുൽഖർ, ഷൈൻ, അഹാന - ‘അടി' ടീസർ എത്തി 

> **Lead Summary:** ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണാ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അടി'യുടെ റിലീസ് തീയതി പുറത്തുവിട്ടു .

## Article Content

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണാ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അടി'യുടെ റിലീസ് തീയതി പുറത്തുവിട്ടു .

ഏപ്രില്‍ 14ന് വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ടീസറര്‍ പുറത്ത് വിട്ടാണ് ദല്‍ഖര്‍ അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത് . ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിക്ക് തിരക്കഥ എഴുതുന്നത്.

ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് . ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. സുഡാനി ഫ്രം നൈജീരിയയുടെ എഡിറ്റര്‍ നൗഫലാണ് അടിയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105950/adi-movie-teaser)