---
title: "സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തി - നടി തപ്‌സി പന്നുവിനെതിരെ ബി.ജെ.പി എം.എല്‍.എയുടെ പരാതി"
english_title: "Taapsi pannu modern look"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105953/taapsi-pannu-modern-look"
published_at: "2023-03-29T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642414e0d19e1_images_(29).jpeg"
keywords: []
---

# സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തി - നടി തപ്‌സി പന്നുവിനെതിരെ ബി.ജെ.പി എം.എല്‍.എയുടെ പരാതി

> **Lead Summary:** മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബി.ജെ.പി എം.എല്‍.എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

## Article Content

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബി.ജെ.പി എം.എല്‍.എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നല്‍കാന്‍ കാരണമായത്.

ഫോട്ടോയില്‍ ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാര്‍ച്ച്‌ 12ന് മുംബൈയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ കോസ്റ്റ്യൂമില്‍ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതന്‍ ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗൗര്‍ പരാതിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105953/taapsi-pannu-modern-look)