---
title: "അറിവിന്റെ അക്ഷരമുറ്റത്ത് ഫലവൃക്ഷത്തൈ നട്ട് പടിയിറങ്ങി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ "
english_title: "Pulpalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105956/pulpalli"
published_at: "2023-03-29T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424178c850c5_IMG-20230329-WA0136.jpg"
keywords: []
---

# അറിവിന്റെ അക്ഷരമുറ്റത്ത് ഫലവൃക്ഷത്തൈ നട്ട് പടിയിറങ്ങി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:**  **പുല്‍പ്പള്ളി**: പരീക്ഷ കഴിയുന്ന ദിവസം വിദ്യാലയ തിരുമുറ്റത്ത് പ്ലാവിന്‍ തൈ നട്ട് ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി സയന്‍സ് വിദ്യാര്‍ത്ഥികള്‍. ചൊവ്വാഴ്ച മലയാളം പരീക്ഷയ്ക്ക് ശേഷമാണ് കുട്ടികള്‍ അക്ഷരമുറ്റത്ത് ഒത്തുകൂടിയത് ഫലവൃക്ഷത്തെ നട്ടത്. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ് ക്ലാസ് അധ്യാപിക അമ്പിളി ജി നായര്‍ എന്നിവര്‍ക്ക് തൈകള്‍ കൈമാറി. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നായി കവിതകള്‍ ചൊല്ലിയും വൃക്ഷ സംരക്ഷണ സന്ദേശം നല്‍കിയുമാണ് തൈ നട്ടത്.

## Article Content

 **പുല്‍പ്പള്ളി**: പരീക്ഷ കഴിയുന്ന ദിവസം വിദ്യാലയ തിരുമുറ്റത്ത് പ്ലാവിന്‍ തൈ നട്ട് ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി സയന്‍സ് വിദ്യാര്‍ത്ഥികള്‍. ചൊവ്വാഴ്ച മലയാളം പരീക്ഷയ്ക്ക് ശേഷമാണ് കുട്ടികള്‍ അക്ഷരമുറ്റത്ത് ഒത്തുകൂടിയത് ഫലവൃക്ഷത്തെ നട്ടത്. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ് ക്ലാസ് അധ്യാപിക അമ്പിളി ജി നായര്‍ എന്നിവര്‍ക്ക് തൈകള്‍ കൈമാറി. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നായി കവിതകള്‍ ചൊല്ലിയും വൃക്ഷ സംരക്ഷണ സന്ദേശം നല്‍കിയുമാണ് തൈ നട്ടത്.

ഒടുവില്‍ പ്രിയപ്പെട്ട ക്ലാസ് അധ്യാപിക അമ്പിളി ടീച്ചറോടുള്ള സ്‌നേഹ സൂചകമായി വിദ്യാലയ മുറ്റത്ത് നട്ട പ്ലാവിന്‍ തൈക്ക് അമ്പിളിതിങ്കള്‍ എന്ന പേരു കൂടിയിട്ടാണ് കുട്ടികള്‍ സ്‌കൂളില്‍ നിന്നും മടങ്ങിയത്.വൈസ് പ്രിന്‍സിപ്പല്‍ പിആര്‍ സുരേഷ്, അധ്യാപകന്‍ എംജി മാണി വിദ്യാര്‍ത്ഥികളായ അശ്വിന്‍ സന്തോഷ് അഞ്ജന ലക്ഷ്മി കല്യാണി സന്തോഷ് അര്‍പ്പിത മനോജ് അഭിനവ് ആര്‍ വി യൂസ് അലൈസ് സജി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105956/pulpalli)