---
title: "പറശ്ശിനിക്കടവ് കച്ചവടക്ഷേമസംഘം അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മാർച്ച് 30ന്"
english_title: "Consumer organization "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105960/consumer-organization"
published_at: "2023-03-29T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64241b5681c71_IMG-20230329-WA0102.jpg"
keywords: []
---

# പറശ്ശിനിക്കടവ് കച്ചവടക്ഷേമസംഘം അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മാർച്ച് 30ന്

> **Lead Summary:**  പറശ്ശിനിക്കടവ് കച്ചവടക്ഷേമസംഘം അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മാർച്ച് 30ന് ക്ഷേത്ര പരിസരത്ത് നടക്കും.

## Article Content

 പറശ്ശിനിക്കടവ് കച്ചവടക്ഷേമസംഘം അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മാർച്ച് 30ന് ക്ഷേത്ര പരിസരത്ത് നടക്കും.

ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്നത്. ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിക്കും. പരിപാടിയുടെ മുന്നോടിയായി ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന വിളംബര ഘോഷയാത്ര കമ്പിൽ കടവിൽ നിന്നാരംഭിച്ച് പറശിനിക്കടവ് ക്ഷേത്ര പരിസരത്ത് സമാപിക്കും.

ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക, കായിക പരിപാടികൾ നടത്തും.

തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.മുകുന്ദൻ, എം.വി പ്രേമൻ, കെ.വി പ്രേമരാജൻ, വി.രമേശൻ, എ.കെ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105960/consumer-organization)