---
title: " പ്രചരണ കാൽനട ജാഥ നടത്തി"
english_title: "A propaganda walk was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105981/a-propaganda-walk-was-held"
published_at: "2023-03-29T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64244934f0d0a_kelakam.jpg"
keywords: []
---

#  പ്രചരണ കാൽനട ജാഥ നടത്തി

> **Lead Summary:** **കേളകം:** കർഷക സമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, തൊഴിലുറപ്പപദ്ധതി സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഏപ്രിൽ 5 ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കേളകം മേഖല കാൽനട ജാഥ നടത്തി.മീശക്കവലയിൽ സിഐടിയു ഏരിയ പ്രസിഡണ്ട് കെ ടി ജോസഫ് ഉദ്ഘാടനം ചെയ്തു.ബാബുക്കുട്ടി മുതല പ്ര അധ്യക്ഷനായിരുന്നു. ജാഥ ലീഡർ കെ ജി വിജയപ്രസാദ് പ്രസംഗിച്ചു. പള്ളിയറ, കേളകം കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം മഞ്ഞളാംപുറത്ത് സമാപിച്ചു. സമാപന സമ്മേളനം കെ എസ് കെ ടി യു ഏരിയ ജോസെക്രട്ടറി എം.വി.രാജൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ കെ.എം.ജോർജ്, പി കെ മോഹനൻ, വി പി ബിജു, കെ പി ഷാജി, ജോർജ് കറുകപ്പള്ളി പി എം രമണൻ, പി ജി സന്താേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**കേളകം:** കർഷക സമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, തൊഴിലുറപ്പപദ്ധതി സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഏപ്രിൽ 5 ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കേളകം മേഖല കാൽനട ജാഥ നടത്തി.മീശക്കവലയിൽ സിഐടിയു ഏരിയ പ്രസിഡണ്ട് കെ ടി ജോസഫ് ഉദ്ഘാടനം ചെയ്തു.ബാബുക്കുട്ടി മുതല പ്ര അധ്യക്ഷനായിരുന്നു. ജാഥ ലീഡർ കെ ജി വിജയപ്രസാദ് പ്രസംഗിച്ചു. പള്ളിയറ, കേളകം കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം മഞ്ഞളാംപുറത്ത് സമാപിച്ചു. സമാപന സമ്മേളനം കെ എസ് കെ ടി യു ഏരിയ ജോസെക്രട്ടറി എം.വി.രാജൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ കെ.എം.ജോർജ്, പി കെ മോഹനൻ, വി പി ബിജു, കെ പി ഷാജി, ജോർജ് കറുകപ്പള്ളി പി എം രമണൻ, പി ജി സന്താേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105981/a-propaganda-walk-was-held)