---
title: "റേഷൻ കടയിലേക്ക് പാഞ്ഞുകയറിയ പന്നിയുടെ ആക്രമണത്തിൽ ബാലിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. "
english_title: "Two people, including a girl, were injured in an attack by a pig that rushed into the ration shop. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106023/two-people-including-a-girl-were-injured-in-an-attack-by-a-pig-that-rushed-into-the-ration-shop"
published_at: "2023-03-29T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642472c8adcbc_fdxdfg.jpg"
keywords: []
---

# റേഷൻ കടയിലേക്ക് പാഞ്ഞുകയറിയ പന്നിയുടെ ആക്രമണത്തിൽ ബാലിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. 

> **Lead Summary:** ഗോവിന്ദാപുരം: റേഷൻ കടയിലേക്ക് പാഞ്ഞുകയറിയ പന്നിയുടെ ആക്രമണത്തിൽ ബാലിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. മീങ്കര പാറമേട് ലക്ഷ്മണന്റെ മകൻ ശരവണൻ , ആട്ടയാമ്പതി ഐശ്വര്യ കോളനിയിൽ കാർത്തിയുടെ മകൾ ആദ്യ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യയുടെ പരിക്ക് ഗുരുതരമാണ്. ബുധനാഴ്ച വൈകീട്ട് ആട്ടയാമ്പതി ജങ്ഷനിലെ റേഷൻ ഷോപ്പിൽ അരിവാങ്ങാൻ എത്തിയവർക്കുേനരെയാണ് പന്നിയുടെ ആക്രമണമുണ്ടായത്. മംഗലം-ഗോവിന്ദാപുരം റോഡിലൂടെ പോവുകയായിരുന്ന ഭിന്നശേഷിക്കാരന്റെ സ്കൂട്ടറിൽ ഇടിച്ച പന്നി സ്കൂട്ടർ മറിച്ചിട്ടശേഷം റോഡിനു മറുവശത്തെ റേഷൻ കടയിലേക്ക് കുതിച്ച് കടയിൽ കൂട്ടമായി നിന്നവരെ ആക്രമിക്കുകയായിരുന്നു. അതിവേഗത്തിൽ വന്ന പന്നി ആദ്യയെ കുത്തിത്തെറിപ്പിച്ച ശേഷമാണ് ശരവണനെ കുത്തിപ്പരിക്കേൽപിച്ചത്. അമ്മ ജയന്തിയോടൊപ്പമാണ് ആദ്യ റേഷൻ കടയിൽ വന്നത്. തൊട്ടടുത്ത് നിന്ന പാറമേട് സ്വദേശി ഹരിയും പന്നിയുടെ ആക്രമണത്തിൽ തെറിച്ചുവീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആദ്യയുടെ തലക്കും മുതുകിലും കൈകൾക്കും പരിക്കുണ്ട്. ശരവണന് തുടയിലാണ് പരിക്ക്. ഇരുവരെയും മുതലമട, കൊല്ലങ്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഗോവിന്ദാപുരം: റേഷൻ കടയിലേക്ക് പാഞ്ഞുകയറിയ പന്നിയുടെ ആക്രമണത്തിൽ ബാലിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. മീങ്കര പാറമേട് ലക്ഷ്മണന്റെ മകൻ ശരവണൻ , ആട്ടയാമ്പതി ഐശ്വര്യ കോളനിയിൽ കാർത്തിയുടെ മകൾ ആദ്യ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യയുടെ പരിക്ക് ഗുരുതരമാണ്. ബുധനാഴ്ച വൈകീട്ട് ആട്ടയാമ്പതി ജങ്ഷനിലെ റേഷൻ ഷോപ്പിൽ അരിവാങ്ങാൻ എത്തിയവർക്കുേനരെയാണ് പന്നിയുടെ ആക്രമണമുണ്ടായത്. മംഗലം-ഗോവിന്ദാപുരം റോഡിലൂടെ പോവുകയായിരുന്ന ഭിന്നശേഷിക്കാരന്റെ സ്കൂട്ടറിൽ ഇടിച്ച പന്നി സ്കൂട്ടർ മറിച്ചിട്ടശേഷം റോഡിനു മറുവശത്തെ റേഷൻ കടയിലേക്ക് കുതിച്ച് കടയിൽ കൂട്ടമായി നിന്നവരെ ആക്രമിക്കുകയായിരുന്നു. അതിവേഗത്തിൽ വന്ന പന്നി ആദ്യയെ കുത്തിത്തെറിപ്പിച്ച ശേഷമാണ് ശരവണനെ കുത്തിപ്പരിക്കേൽപിച്ചത്. അമ്മ ജയന്തിയോടൊപ്പമാണ് ആദ്യ റേഷൻ കടയിൽ വന്നത്. തൊട്ടടുത്ത് നിന്ന പാറമേട് സ്വദേശി ഹരിയും പന്നിയുടെ ആക്രമണത്തിൽ തെറിച്ചുവീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആദ്യയുടെ തലക്കും മുതുകിലും കൈകൾക്കും പരിക്കുണ്ട്. ശരവണന് തുടയിലാണ് പരിക്ക്. ഇരുവരെയും മുതലമട, കൊല്ലങ്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106023/two-people-including-a-girl-were-injured-in-an-attack-by-a-pig-that-rushed-into-the-ration-shop)