---
title: "തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി"
english_title: "Father murderd son"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10603/father-murderd-son"
published_at: "2021-11-14T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190a6e3475d2_images - 2021-11-14T113411.273.jpeg"
keywords: []
---

# തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര ഓലത്താന്നി പാതിരശേരി സ്വദേശി അരുണ്‍ ആണ് കുത്തേറ്റ് മരിച്ചത്. 

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര ഓലത്താന്നി പാതിരശേരി സ്വദേശി അരുണ്‍ ആണ് കുത്തേറ്റ് മരിച്ചത്. 

വീടിനുള്ളില്‍ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അച്ഛന്‍ ശശിധരന്‍ നായരെ (60) പൊലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം, നിര്‍മ്മാണ തൊഴിലാളിയാണ് അരുണ്‍. ഹോട്ടല്‍ തൊഴിലാളിയാണ് ശശിധരന്‍നായര്‍.

കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ അരുണിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. വീട്ടില്‍നിന്ന് പൊലീസ് കത്തി കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10603/father-murderd-son)