---
title: "ചാരായ നിർമാണം: ചാവശ്ശേരിപ്പറമ്പ് സ്വദേശി പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106046/arrested"
published_at: "2023-03-30T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424f6016ab8d_IMG-20230330-WA0013.jpg"
keywords: []
---

# ചാരായ നിർമാണം: ചാവശ്ശേരിപ്പറമ്പ് സ്വദേശി പിടിയിൽ

> **Lead Summary:** **മട്ടന്നൂർ:** എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവും ഇരിട്ടി ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ പൗർണമി വീട്ടിൽ നാരായണൻ മകൻ കെ പി.മണി എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 30 ലിറ്റർ വാഷും കണ്ടെടുത്തു.

## Article Content

**മട്ടന്നൂർ:** എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവും ഇരിട്ടി ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ പൗർണമി വീട്ടിൽ നാരായണൻ മകൻ കെ പി.മണി എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 30 ലിറ്റർ വാഷും കണ്ടെടുത്തു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.വി. വത്സൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്, എം.പി ഹാരിസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിജിന,ധന്യ ദാമോധരൻ എന്നിവരും പങ്കെടുത്തു. മട്ടന്നൂർ കോടതി പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106046/arrested)