---
title: "കരികാലനും, നന്ദിനിയും എത്തുന്നു - പ്രതികാര തീയുമായി പി എസ് 2"
english_title: "Ps 2 trailer release "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106051/ps-2-trailer-release"
published_at: "2023-03-30T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64251b7f53980_images_(31).jpeg"
keywords: []
---

# കരികാലനും, നന്ദിനിയും എത്തുന്നു - പ്രതികാര തീയുമായി പി എസ് 2

> **Lead Summary:**  'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗമായ 'പി. എസ്.-2' വിന്റെ ട്രെയിലർ റിലീസായി.

## Article Content

 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗമായ 'പി. എസ്.-2' വിന്റെ ട്രെയിലർ റിലീസായി.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം 'പൊന്നിയിൻ സെൽവൻ' ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗം വമ്പൻ ഹിറ്റായതിനാൽ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

എ.ആർ റഹ്മാന്റെ സംഗീതവും രവി വർമ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിൻ സെൽവ'നിലെ ആകർഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമിക്കുന്ന 'പൊന്നിയിൻ സെൽവൻ-2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106051/ps-2-trailer-release)