---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് എ.ടി.വി.എം. മെഷീനുകൾകൂടി സ്ഥാപിച്ചു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106075/kannur"
published_at: "2023-03-30T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64252dee1994a_IMG-20230330-WA0042.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് എ.ടി.വി.എം. മെഷീനുകൾകൂടി സ്ഥാപിച്ചു 

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അഞ്ച് എ.ടി.വി.എം. മെഷീനുകളുണ്ട്.

## Article Content

**കണ്ണൂർ** : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അഞ്ച് എ.ടി.വി.എം. മെഷീനുകളുണ്ട്.

രണ്ടാം പ്ലാറ്റ്‌ഫോമിലെ മെഷീനുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല. നെറ്റ് (വൈഫേ) പ്രശ്‌നമാണ് കാരണമെന്ന് അധികൃതർ പറയുന്നു. തകരാർ പരിഹരിച്ചാൽ മാത്രമേ ഇതിന്റെ ഗുണം കിട്ടൂ. നടത്തിപ്പുകാരുടെ കുറവും പ്രശ്‌നമാണ്. റിട്ട. റെയിൽവേ ജീവനക്കാർക്കും മറ്റുമാണ് ഇതിന്റെ ചുമതല. ഒരു ഷിഫ്റ്റിൽ മാത്രം പ്രവർത്തിക്കാനുള്ള ജീവനക്കാർ മാത്രമാണുള്ളത്. നടത്തിപ്പിന് ഒരാളില്ലെങ്കിൽ തിരിച്ചടി യാത്രക്കാർക്കാണ്. പയ്യന്നൂരിലും മെഷീൻ പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106075/kannur)