---
title: "കണ്ണൂർ പുല്ലുപ്പിക്കടവിൽ പോലീസ് നടത്തിയ വാഹന പരിശോധന കണ്ട് ഉപേക്ഷിച്ചു പോയ കാറിൽ ലഹരി വസ്തുക്കൾ "
english_title: "Drug paraphernalia in the car, which was abandoned after inspection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106127/drug-paraphernalia-in-the-car-which-was-abandoned-after-inspection"
published_at: "2023-03-30T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64255f3272788_Screenshot_2023-03-30-15-35-16-53_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ പുല്ലുപ്പിക്കടവിൽ പോലീസ് നടത്തിയ വാഹന പരിശോധന കണ്ട് ഉപേക്ഷിച്ചു പോയ കാറിൽ ലഹരി വസ്തുക്കൾ 

> **Lead Summary:** **കണ്ണൂർ**: പുല്ലുപ്പിക്കടവിൽ പോലീസ് നടത്തിയ വാഹന പരിശോധന കണ്ട് ഉപേക്ഷിച്ചു പോയ കാർ പരിശോധിച്ചപ്പോഴാണ് വൻ ലഹരി വസ്തുക്കൾ പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിൽ 5 കിലോ കഞ്ചാവ് 5.8 ഗ്രാം എം ഡി എം എ എന്നിവയാണ് കാറിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് ലക്ഷങ്ങൾ വില വരും.

## Article Content

**കണ്ണൂർ**: പുല്ലുപ്പിക്കടവിൽ പോലീസ് നടത്തിയ വാഹന പരിശോധന കണ്ട് ഉപേക്ഷിച്ചു പോയ കാർ പരിശോധിച്ചപ്പോഴാണ് വൻ ലഹരി വസ്തുക്കൾ പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിൽ 5 കിലോ കഞ്ചാവ് 5.8 ഗ്രാം എം ഡി എം എ എന്നിവയാണ് കാറിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് ലക്ഷങ്ങൾ വില വരും.

ഇവ വില്പനക്കായി എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിന്റെ പിൻ വശത്തെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയ നിലയിലയൊരുന്നു. കാർ ഉടമയെ കസ്റ്റഡിയിൽ എടുത്തെങ്കിലും റെന്റിന് നൽകിയിരിക്കുകയാണെന്നാണ് പോലീസിന് നൽകിയ മൊഴി. യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചട്ടുണ്ടെന്ന് ടൗൺ സി ഐ പി എ ബിനു മോഹൻ പറഞ്ഞു.

വാഹനത്തിൽ നിന്ന് പ്രതികളുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആർ സി ഉടമയ്ക്ക് ഏതെങ്കിലും രീതിയിലുള്ള പങ്ക് ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106127/drug-paraphernalia-in-the-car-which-was-abandoned-after-inspection)